അമേരിക്കയില്‍ മത്സരത്തിനിടെ, വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

വിമാനം നിലത്തിടിച്ച് കത്തുന്ന ദൃശ്യം
Last Updated :20 January 2024, 9:06 am IST

News Now

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മത്സരത്തിനിടെ, വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. പൈലറ്റിന്റെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. വര്‍ഷംതോറും നടക്കുന്ന വിമാനം പറത്തല്‍ മത്സരത്തിനിടെയാണ് സംഭവം.

നെവാദയില്‍ ഞായറാഴ്ചയാണ് സംഭവം. നിയന്ത്രണംവിട്ട് വിമാനം നിലത്ത് ഇടിച്ചുതകര്‍ന്ന് അഗ്നിഗോളം പോലെ കത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

റേനോ എയര്‍ റേസിന്റെ ചാമ്പ്യന്‍ഷിപ്പ് റൗണ്ടിലെ അവസാന ദിനമാണ് ദുരന്തം ഉണ്ടായത്. ജെറ്റ് ഗ്ലോഡ് റേസിന്റെ മൂന്നാമത്തെ ലാപ്പിലാണ് വിമാനം തകര്‍ന്നത്. ഇതോടെ മത്സരം നിര്‍ത്തിവെച്ചു. സംഭവത്തെ കുറിച്ച ഫെഡറന്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates