
പുടിനുമായി കൂടിക്കാഴ്ച; മോദിയുമായി ഫോണിൽ സംസാരിച്ച് സെലൻസ്കി
പ്രധാനമന്ത്രിയെ വിളിച്ച് യുക്രൈൻ പ്രസിഡന്റ്

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി. ഷാങ്ഹായ് ഉച്ചകോടിയ്ക്കായി ചൈനയിലേക്ക് പുറപ്പെടും മുൻപ് ശനിയാഴ്ചയാണ് മോദിയെ സെലൻസ്കി വിളിച്ചത്. റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും ചർച്ച നടത്തി.
സെലൻസ്കി വിളിച്ച കാര്യം മോദി സമൂഹ മാധ്യമത്തിലൂടെ പങ്കിട്ടു. 'ഇന്നത്തെ ഫോൺകോളിന് പ്രസിഡന്റ് സെലൻസ്കിയ്ക്ക് നന്ദി. നിലവിലെ സംഘർഷം, അതിന്റെ മനുഷ്യത്വപരമായ വശങ്ങൾ, സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരസ്പരം പങ്കിട്ടു. ഈ ദിശയിലുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകും'- മോദി കുറിച്ചു.
മോദിയുമായി സംസാരിച്ചതിനെ കുറിച്ച് സെലൻസ്കിയും എക്സിൽ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സമീപ ദിവസങ്ങളിൽ സംസാരിച്ചതു സംബന്ധിച്ച വിവരങ്ങൾ മോദിയെ അറിയിച്ചതായി സെലൻസ്കി കുറിപ്പിൽ പറയുന്നു. പുടിനുമായി ചർച്ച നടത്താനുള്ള സന്നദ്ധത അദ്ദേഹം ആവർത്തിച്ചെന്നും സെലൻസ്കി. യുക്രൈൻ വിഷയം ചർച്ച ചെയ്യുന്നതിനായി ഇത് രണ്ടാം തവണയാണ് സെലൻസ്കിയെ മോദിയെ വിളിക്കുന്നത്.
WHAT TO READ NEXT

താരിഫില്‍ ട്രംപിന് തിരിച്ചടി; നിയമ വിരുദ്ധമെന്ന് യുഎസ് കോടതി
News Now
ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും

മാസംതോറും 2000 രൂപ എടുക്കാനുണ്ടോ?, കോടീശ്വരനാകാം; എസ്ഐപി പ്ലാന്‍

വാഹന മോഡിഫിക്കേഷന് നടത്താന്‍ അനുമതി; ഏഴ് മാറ്റങ്ങള്‍ വരുത്താമെന്ന് എംവിഡി
റം ആരോഗ്യത്തിന് ഗുണകരമാണോ? കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Summary
PM Modi thanked Zelensky for sharing his perspective on the recent developments related to Ukraine.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

സ്ക്രീൻഷോട്ട് എടുത്തുവയ്ക്കും, പിന്നെ നോക്കില്ല; ഈ ശീലം ഓർമയെ ബാധിക്കുമോ? എന്താണ് ഡിജിറ്റൽ ക്ലട്ടർ

ബോറിസ് ജോൺസണും നയതന്ത്ര സംഘവും കടന്നുപോയതിന് പിന്നാലെ ട്രെയിനിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: ലക്ഷ്യമിട്ടത് വിഐപികളെയെന്ന് യുക്രൈൻ

