
ഏഴ് വര്‍ഷത്തിന് ശേഷം മോദി ചൈനീസ് മണ്ണില്‍; ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തും, ഉച്ചകോടി നാളെ
യുഎസിന്റെ തീരുവ ഭീഷണിക്കിടെ ഇന്ത്യ-ചൈന-റഷ്യ സഖ്യം ശക്തമാകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഉച്ചകോടി.

ബെയ്ജിങ്: ഏഴുവര്‍ഷത്തിനു ശേഷം ചൈനീസ് മണ്ണിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിക്കായാണ് മോദി ചൈനയിലെ ടിയാന്‍ജിനിലെത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായും മോദി ചര്‍ച്ച നടത്തും. യുഎസിന്റെ തീരുവ ഭീഷണിക്കിടെ ഇന്ത്യ-ചൈന-റഷ്യ സഖ്യം ശക്തമാകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഉച്ചകോടി.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഉച്ചകോടിക്കെത്തുന്നുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. 2020ലെ ഗല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ഇന്ത്യ-ചൈന ബന്ധം മോശമായിരുന്നു. ഷി ചിന്‍പിങ്ങില്‍നിന്ന് നേരിട്ടു ക്ഷണം ലഭിച്ചതോടെയാണ് പ്രധാനമന്ത്രി ഉച്ചകോടിക്കെത്തുന്നത്. 2017 മുതല്‍ ഇന്ത്യ എസ്സിഒയില്‍ അംഗമാണ്.
WHAT TO READ NEXT

താരിഫില്‍ ട്രംപിന് തിരിച്ചടി; നിയമ വിരുദ്ധമെന്ന് യുഎസ് കോടതി
ഞായറാഴ്ചയാണ് ഉച്ചകോടി ആരംഭിക്കുക. സ്വാഗത വിരുന്നില്‍ മോദി പങ്കെടുക്കും. പ്രധാന നേതാക്കളുടെ ഉച്ചകോടി തിങ്കളാഴ്ച നടക്കും. പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാട്, ഉച്ചകോടി വേദിയില്‍ മോദി ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. ഇതുകൂടാതെ ഷി ചിന്‍പിങ്, വ്‌ളാഡിമിര്‍ പുടിന്‍ എന്നിവരുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി യുഎസ് ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയ സാഹചര്യത്തില്‍ പുടിനുമായുള്ള കൂടിക്കാഴ്ച നിര്‍ണായകമാണ്. ഉച്ചകോടിയുടെ ഭാഗമായി ഏതാനും ഉഭയകക്ഷി കൂടിക്കാഴ്ചകളും ഉണ്ടാകും. കൂടിക്കാഴ്ചകള്‍ അന്തിമമായി തീരുമാനിച്ചുകൊണ്ടിരിക്കുകയാണ്. വിവരങ്ങള്‍ പിന്നീട് അറിയിക്കും, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
Modi on Chinese soil after seven years; will meet Xi Jinping, summit tomorrow
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


