
ഖത്തര്‍ ആക്രമണം ബുദ്ധിപരമല്ലെന്ന് ട്രംപ്, നെതന്യാഹുവിനെ അതൃപ്തി അറിയിച്ചു
ആക്രമണം നടത്തുന്ന വിഷയം യുഎസിനെ അറിയിക്കാന്‍ വൈകി എന്നതിലും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വാഷിങ്ടണ്‍: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ദോഹ ആക്രമണം ബുദ്ധപരമായ ഒന്നായിരുന്നില്ലെന്ന് ഡോണള്‍ഡ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചു. ആക്രമണം നടത്തുന്ന വിഷയം യുഎസിനെ അറിയിക്കാന്‍ വൈകി എന്നതിലും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ ചൂടേറിയ സംഭാഷണം ഉണ്ടായെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
WHAT TO READ NEXT

യെമനിലും ഇസ്രയേല്‍ ആക്രമണം, 35 മരണം
ഗാസ യുദ്ധം അനസാനിപ്പിക്കാന്‍ കാര്യക്ഷമായി ഇടപെടുന്ന യുഎസ് സഖ്യകക്ഷിക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തി എന്നതാണ് ട്രംപ് നിലപാട് കടുപ്പിക്കാന്‍ കാരണം. പശ്ചമേഷ്യയിലെ യുഎസ് സൈനിക താവളം സ്ഥിതി ചെയ്യുന്ന ഖത്തറിന് നേരെ തിരിഞ്ഞ ഇസ്രയേല്‍ നടപടി ട്രംപിനെ കോപാകുലനാക്കി എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ദോഹയിലുള്ള ഹമാസിന്റെ നേതാക്കളെ ലക്ഷ്യമിടുന്നത് ബുദ്ധിപരമല്ലെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചത്.
WHAT TO READ NEXT

ട്രംപിന്റെ വിശ്വസ്തന്; ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചു
ആക്രമണം നടത്താന്‍ ലഭിച്ച ചെറിയ അവസരം ഉപയോഗപ്പെടുത്തുകയാണ് ചെയ്തത് എന്നാണ് ട്രംപിന് നെതന്യാഹു നല്കിയ മറുപടി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണം വിജയകരമാണോ എന്ന ട്രംപിന്റെ ചോദ്യത്തിന് തനിക്കറിയില്ലെന്നാണ് നെതന്യാഹു അറിയിച്ചെന്നുമാണ് വിവരം. യുഎസിന്റെ ഇടപെടലില്ലാതെ മിഡില്‍ ഈസ്റ്റില്‍ സ്വന്തം നിലയ്ക്ക് ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കങ്ങളില്‍ ട്രംപ് നിരാശനാണെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Israeli Strike on Qatar: US President Trump held a heated call with Israeli Prime Minister Benjamin Netanyahu
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


