
പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍
പല സര്‍വകലാശാലകളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്

ന്യൂയോർക്ക്: ഗാസ യുദ്ധവിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിൽ ന്യൂയോർക്കിൽ 282 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കൊളംബിയ സര്‍വകലാശാലയിലും സിറ്റി കോളജ് ക്യാംപസുകളിൽ നടന്ന പ്രതിഷേധങ്ങളിലാണ് അറസ്റ്റ്. പ്രതിഷേധക്കാര്‍ കയ്യേറിയ കൊളംബിയയിലെ ഹാമില്‍ട്ടണ്‍ ഹാളും പൊലീസ് ഒഴിപ്പിച്ചു. അതിനിടെ വിദ്യാർത്ഥി പ്രക്ഷോഭം വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്.
യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ കാമ്പസിലെ പലസ്തീൻ ഐക്യദാർഢ്യ ക്യാമ്പ് ഇസ്രായേൽ അനുകൂലികൾ ആക്രമിച്ചു. തുടർന്ന് ക്ലാസുകൾ നിർത്തിവച്ചു. സംഘര്‍ഷത്തെതുടര്‍ന്ന് കൊളംബിയ സർവകലാശാലയിൽ സെമസ്റ്റർ പരീക്ഷകൾ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോർക്കിലെ ഫോർഡം യൂണിവേഴ്സിറ്റിയിൽ കാമ്പസിൽ സമരക്കാർ തമ്പടിച്ചിരിക്കുകയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പല സര്‍വകലാശാലകളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. യുസിഎൽഎ, വിസ്കോൺസിൻ എന്നീ സർവകലാശാലകളിൽ പൊലീസുമായി സമരക്കാര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 15 പേർക്ക് പരിക്കേറ്റു.നഗരത്തില്‍ വിദ്വേഷപ്രവൃത്തികള്‍ അനുവദിക്കില്ലെന്നും സാഹചര്യം വഷളാക്കാന്‍ ചിലര്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയാണെന്നും ന്യൂയോര്‍ക്ക് മേയര്‍ കുറ്റപ്പെടുത്തി.
ഗാസയിലെ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ ചൊവാഴ്ച അർധരാത്രിക്ക് ശേഷമാണ് കൊളംബിയ സർവകലാശാലയുടെ ഹാമിൽട്ടൺ ഹാൾ പിടിച്ചെടുത്തത്. തുടർന്നാണ് പ്രതിഷേധക്കാരെ പുറത്താക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തന്നെ പൊലീസിനെ സമീപിച്ചത്. യുദ്ധ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യുന്ന സർവകലാശാല നടപടി തുടർന്നു കൊണ്ടിരിക്കെയായിരുന്നു വിദ്യാർത്ഥികളുടെ നീക്കം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


കൈക്കൂലി കേസില്‍ ഇടനിലക്കാരന്; കൊച്ചിയില്‍ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍

സഹപാഠികളുടേയും അധ്യാപകരുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി, ഫോണില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുറി ദൃശ്യങ്ങളും; ടെലഗ്രാം വഴി വില്‍പ്പന; കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍
