
തടവറയിലായിട്ടും മങ്ങാതെ ഇമ്രാന് പ്രഭാവം; പിടിഐ ഏറ്റവും വലിയ ഒറ്റക്കക്ഷി; പാകിസ്ഥാനില്‍ തൂക്കുസഭ
പാകിസ്ഥാന് മുസ്ലിം ലീഗിന് 73 സീറ്റുകളാണ് ലഭിച്ചത്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടി പാകിസ്ഥാന് തെഹരീക് പാര്‍ട്ടിക്ക് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച 264 സീറ്റില്‍ 101 സീറ്റ് പിടിഐ വിജയിച്ചു. തെരഞ്ഞെടുപ്പു ചിഹ്നം നിഷേധിക്കപ്പെട്ടതിനാല്‍ ഇമ്രാന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്രരായാണ് മത്സരിച്ചിരുന്നത്.
അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ലഭിച്ചില്ല. ഭൂരിപക്ഷത്തിന് ഇമ്രാന്റെ പാര്‍ട്ടിക്ക് 32 സീറ്റിന്റെ കുറവുണ്ട്. അഴിമതിക്കേസില്‍ ഇമ്രാന് ജയിലിലാണ്. സൈന്യത്തിന്റെ പിന്തുണയുള്ള, മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്ഥാന് മുസ്ലിം ലീഗിന് 73 സീറ്റുകളാണ് ലഭിച്ചത്.
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന് ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിക്ക് 54 സീറ്റും ലഭിച്ചു. തൂക്കുപാര്‍ലമെന്റ് വന്നതോടെ, കുതിരക്കച്ചവടത്തിനും അവസരമൊരുങ്ങിയിട്ടുണ്ട്. രാജ്യത്തിന്റെ സ്ഥിരത കണക്കിലെടുത്ത് പാര്‍ട്ടികള്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കണമെന്ന് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്ന ആരോപണം ഉയര്‍ന്ന ഏതാനും പോളിങ് സ്റ്റേഷനുകളില്‍ റീ പോളിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ ഫെബ്രുവരി 15 ന് റീ പോളിങ് നടക്കും. പാകിസ്ഥാന് പാര്‍ലമെന്റിലെ 265 സീറ്റുകളിലേക്കാണ് ഫെബ്രുവരി എട്ടിന് പൊതുതെരഞ്ഞെടുപ്പ് നടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Related News


പാലക്കാട് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതിന് മുന്നേറ്റം: ചിറ്റൂർ തത്തമംഗലത്ത് ടോസിലൂടെ അട്ടിമറി ജയം; പല്ലശ്ശന ഡിവിഷൻ നിലനിർത്തി

വിവാഹ വിരുന്നില്‍ ഒരു വിഭവം മാത്രം, കടകള്‍ നേരത്തെ അടയ്ക്കണം, വാഹനങ്ങള്‍ വാങ്ങേണ്ട; പാകിസ്ഥാനില്‍ കടുത്ത നിയന്ത്രണം
