
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഒറ്റക്കണ്ണും രണ്ട് നാവുകളുമായാണ് സൈക്ലോപ്സ് എന്ന നായ്ക്കുട്ടി ജനിച്ചുവീണത്. നായ്ക്കുട്ടിയുടെ നെറ്റിയുടെ മദ്ധ്യഭാഗത്താണ് കണ്ണ് ഉണ്ടായിരുന്നത്. വായ്ഭാഗത്തായി രണ്ട് നാവുകളുണ്ടായിരുന്നു. എന്നാൽ സൈക്ലോപ്സിന് മൂക്ക് ഇല്ലായിരുന്നു. സൈക്ലോപിയ എന്ന രോഗാവസ്ഥയാണ് നായ്ക്കുട്ടിയെ ബാധിച്ചത്.
ഫിലിപ്പീൻസ് സ്വദേശി ആമി ഡി മാർട്ടിൻ ആണ് സൈക്ലോപ്സിന്റെ ഉടമ. ജനിച്ചപ്പോൾ പാൽ കുടിക്കാൻ സൈക്ലോപ്സിന് ഏറെ ബുദ്ധിമുട്ടായിരുന്നു. ഉടൻതന്നെ ആമി നായ്ക്കുട്ടിയെ മൃഗഡോക്ടറുടെ അടുത്തെത്തിച്ചു. എന്നാൽ, ശ്വാസമുട്ടൽ മൂലം ജനിച്ച അന്നു രാത്രി പത്ത് മണിയോടെ നായ്ക്കുട്ടിയുടെ ജീവൻ നഷ്ടമായി.

ഗർഭിണിയായിരിക്കുമ്പോൾ നായ്ക്കുട്ടിയുടെ അമ്മ എന്തോ വിഷവസ്തു കഴിച്ചത് കൊണ്ടാകാം സൈക്ലോപ്സ് ഇത്തരത്തിൽ ജനിച്ചതെന്ന് മൃഗഡോക്ടറുടെ വിലയിരുത്തൽ. നായ്ക്കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യുന്നതിന് പകരം ഒരു ഗ്ലാസ് ബോക്സിൽ സൂക്ഷിച്ചിരിക്കുകയാണ് ഉടമ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


