റഷ്യന്‍ സൈനികര്‍ ബലാത്സംഗം ചെയ്തതായി യുക്രൈന്‍ വനിതയുടെ പരാതി

യുക്രൈന്‍ പട്ടാളം, എപി/ ഫയല്‍
Last Updated :20 January 2024, 8:59 am IST

News Now

കീവ്: റഷ്യന്‍ സൈനികര്‍ ബലാത്സംഗം ചെയ്തതായി യുക്രൈന്‍ വനിതയുടെ പരാതി. യുക്രൈനില്‍ സൈനിക നടപടി തുടരുന്ന റഷ്യന്‍ ആക്രമണത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ട് നിമിഷങ്ങള്‍ക്കകമാണ് തനിക്ക് നേരെ സൈനികര്‍ ലൈംഗികാതിക്രമം നടത്തിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഈസമയത്ത് തൊട്ടടുത്ത മുറിയില്‍ തന്റെ നാലുവയസ്സ് മാത്രം പ്രായമുള്ള മകന്‍ കരയുകയായിരുന്നുവെന്നും യുവതി പറയുന്നു. യുവതിയുടെ ആരോപണത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാര്‍ച്ച് ഒന്‍പതിനാണ് സംഭവം. 'റഷ്യന്‍ സൈനികര്‍ ആദ്യം എന്റെ വളര്‍ത്തുനായയെ കൊന്നു. തുടര്‍ന്ന് ഭര്‍ത്താവിന് നേരെ തിരിഞ്ഞു. എന്റെ ഭര്‍ത്താവ് എവിടെ എന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞു. പുറത്തിറങ്ങി നോക്കിയപ്പോള്‍ ഭര്‍ത്താവ്  നിലത്ത് വെടിയേറ്റ് മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടത്. സൈനികരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്‍ തോക്കിന്‍ മുനയില്‍ എന്നെ നിര്‍ത്തിയ ശേഷം ഇങ്ങനെ പറഞ്ഞു. നിങ്ങളുടെ ഭര്‍ത്താവ് നാസി ആയതുകൊണ്ടാണ് കൊലപ്പെടുത്തിയത്'- യുവതിയുടെ വാക്കുകള്‍ ഇങ്ങനെ.

'തുടര്‍ന്ന് തോക്കിന്‍മുനയില്‍ നിര്‍ത്തി എന്നെ റഷ്യന്‍ സൈനികര്‍ ബലാത്സംഗം ചെയ്തു. ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഒച്ചവെച്ചാല്‍ നിങ്ങളുടെ മകന്റെ മുന്നില്‍ വച്ച് നിങ്ങളുടെ തലച്ചോര്‍ ചിതറിക്കും. മകന്‍ തൊട്ടടുത്ത മുറിയില്‍ ഇരുന്ന് കരയുകയാണ് എന്ന കാര്യം പോലും നോക്കാതെയാണ് രണ്ടുപേര്‍ ചേര്‍ന്ന് എന്നെ പീഡിപ്പിച്ചത്'- യുവതി ഓര്‍ക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates