
News Now
'ആരാധകരേ ശാന്തരാകുവിന്...'; അത് ഡ്യൂപ്പ് അല്ല, ലാലേട്ടന് തന്നെ; സ്ഥിരീകരിച്ച് കൊറിയോഗ്രാഫർ

'അഭിഷേകുമായി കല്ല്യാണം, ഗില്ലിനൊപ്പം ഡേറ്റിങ്, ശ്രേയസ് അയ്യരെ കൊല്ലും'!

32 വർഷത്തെ കാത്തിരിപ്പിന് വിരാമം; ബൈരക്കുപ്പ പാലത്തിന് കേന്ദ്രാനുമതി; 27 കോടി രൂപ അനുവദിച്ചു
'ബില്ല് ചോദിച്ചിട്ട് തന്നില്ല, അവര് ഞങ്ങളെ ഭീഷണിപ്പെടുത്തി; മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്'; മറുപടിയുമായി ആര്യ

ന്യൂഡല്ഹി: റഷ്യന് സൈന്യം തങ്ങളെ കൊള്ളയടിക്കുകയാണെന്നും കുട്ടികളെ പോലും ബലാത്സംഗം ചെയ്യുകയാണെന്നും യുക്രൈന് വിദേശകാര്യ സഹമന്ത്രി എമൈന് ജാപറോവ. നാലുദിവസത്തെ ഇന്ത്യാ സന്ദര്ശനത്തിനെത്തിയ ജാപറോവ ന്യൂഡല്ഹിയില് മാധ്യമങ്ങളെ കാണവെയാണ് ഇക്കാര്യം പറഞ്ഞത്.
'ആരെങ്കിലും നിങ്ങളെ കൊല്ലാനും ബലാത്സംഗം ചെയ്യാനും വന്നാല് നിങ്ങള്ക്ക് അവരോട് എന്ത് ഭാഷയില് സംസാരിച്ചു പിടിച്ചുനില്ക്കാന് സാധിക്കും? ഒരു പതിനൊന്നുകാരനായ കുട്ടിയെ അവന്റെ അമ്മയുടെ മുന്നിലിട്ടാണ് റഷ്യക്കാര് ബലാത്സംഗം ചെയ്തത്. അവന് സംസാര ശേഷി നഷ്ടമായി. അവന് എഴുതിയാണ് ഇപ്പോള് ആശയവിനിമയം നടത്തുന്നത്.' എമൈന് പറഞ്ഞു.
ഫെബ്രവരി 24 യുക്രൈനിലെ എല്ലാം മാറ്റിമറിച്ചു. റഷ്യന് സേന യുക്രൈന് വീടുകളില് കയറി എല്ലാം കൊള്ളയടിക്കുകയാണ്. 'റഷ്യന് സൈനികരുടെ ഫോണ് ചോര്ത്തുമ്പോള്, പലരും വീട്ടിലേക്ക് വിളിച്ചു ചോദിക്കുന്നത് ഇവിടെനിന്ന് എന്തെല്ലാം കടത്തികൊണ്ടുവരണം എന്നാണ്. ചിലസമയത്ത് അവര് ശൗചാലയത്തിലെ ക്ലോസറ്റുകള് പോലും കടത്തിക്കൊണ്ടുപോകുന്നു.'- അവര് പറഞ്ഞു.
ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കീവ് സന്ദര്ശിക്കാന് അവര് ക്ഷണിച്ചു. ഡോവല് കഴിഞ്ഞ ഫെബ്രുവരിയില് മോസ്കോ സന്ദര്ശിക്കുകയും റഷ്യന് പ്രസിഡന്റ് വ്ളാടിമില് പുടിനുമായി സംസാരിക്കുകയും ചെയ്തിരുന്നു. 'അജിത് ഡോവലിന്റെ സന്ദര്ശനം ഞങ്ങള് പ്രതീക്ഷിക്കുന്നു. റഷ്യ സന്ദര്ശിക്കാന് കൂടുതല് സമയമുണ്ട്. എന്നാല്, ഞങ്ങള് ഒരു യുദ്ധത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങള്ക്ക് പ്രതിരോധിക്കേണ്ടതുണ്ട്. ചിലപ്പോള് നിങ്ങള്ക്ക് ചിലകാര്യങ്ങള് ചെയ്യണമെന്നുണ്ടാവും എന്നാല് സാധിക്കുന്നുണ്ടാവില്ല. സൗഹൃദത്തിന്റെ അടയാളമാണ് എന്റെ ഇന്ത്യാ സന്ദര്ശനം. ഇന്ത്യയുമായി കൂടുതല് മെച്ചപ്പെട്ട സൗഹൃദം ഞങ്ങള് ആഗ്രഹിക്കുന്നു. തിരിച്ചും അങ്ങനെയുണ്ടാവുമെന്ന് ഞങ്ങള് കരുതുന്നു. കീവിലേക്ക് ഇന്ത്യന് ഉദ്യോഗസ്ഥരെ ക്ഷണിക്കുന്നതില് ഞങ്ങള്ക്ക് സന്തോഷമേയുള്ളൂ,' അവര് കൂട്ടിച്ചേര്ത്തു.
യുക്രൈനിലെ പൗരന്മാര് പ്രധാനമന്ത്രി മോദിയുടേതടക്കം വിവിധ ലോകനേതാക്കളുടെ വാക്കുകളും അജിത് ഡോവല് അടക്കമുള്ളവരുടെ യാത്രകളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് തവണയാണ് അദ്ദേഹം മോസ്കോ സന്ദര്ശിച്ചത്. അദ്ദേഹം കീവിലേക്കും വരുമോയെന്ന ചോദ്യം ഉയര്ത്തുന്നില്ലെങ്കിലും ഇന്ത്യയിലെ നേതാക്കളേയും ഉദ്യോഗസ്ഥരേയും യുക്രൈയിനിലേക്ക് ക്ഷണിക്കുന്നതില് സന്തോഷമേയുള്ളൂവെന്നും എമൈന് പറഞ്ഞു.
ഈ വാര്ത്ത കൂടി വായിക്കൂ ഇന്ത്യ വിചാരിച്ചാല് യുദ്ധം അവസാനിക്കും; സഹായം വേണം, പ്രധാനമന്ത്രിക്ക് സെലന്സ്കിയുടെ കത്ത്
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


