
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

മോസ്കോ: യുക്രൈനിലെ സൈനിക നടപടിയില് പ്രതിഷേധിച്ച് യൂറോപ്യന് യൂണിയനും യുഎസും അടക്കം നിരവധി രാജ്യങ്ങള് ഉപരോധമേര്പ്പെടുത്തിയതോടെ ഭക്ഷ്യസാധനങ്ങള്ക്കു പോലും വലഞ്ഞ് റഷ്യന് ജനത. കടകളിലും സൂപ്പര്മാര്ക്കറ്റുകളിലും ഭക്ഷണസാധനങ്ങള് ശേഖരിക്കാനായി തിരക്കുകൂട്ടുന്നവരുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
സൂപ്പര്മാര്ക്കറ്റില് പഞ്ചസാര പായ്ക്കറ്റിനായി ആളുകള് ഉന്തും തള്ളും ഉണ്ടാക്കുന്ന വീഡിയോയാണ് ഇപ്പോള് വ്യാപകമായി പ്രചരിക്കുന്നത്. ആളുകള് ബഹളം വയ്ക്കുന്നതും വഴക്കുണ്ടാക്കുന്നതും ദൃശ്യങ്ങളില് വ്യക്തമാണ്. ലഭ്യത കുറഞ്ഞതോടെ ചില കടകള് ഉപയോക്താക്കള്ക്ക് നല്കുന്ന പഞ്ചസാരയ്ക്ക് പരിധി നിശ്ചയിച്ചിരുന്നു.
ഒരാള്ക്ക് 10 കിലോയാണ് പരമാവധി ലഭിക്കുക. ഉപരോധമേര്പ്പെടുത്തിയപ്പോള് ഏറ്റവും ആദ്യം ബാധിച്ചത് പഞ്ചസാര വിപണിയെയാണ്. എന്നാല്, പഞ്ചസാരയ്ക്ക് ക്ഷാമം ഇല്ലെന്നും ജനം പരിഭ്രാന്തരായി സാധനങ്ങള് വാങ്ങിക്കൂട്ടുന്നതുമൂലമാണ് പ്രതിസന്ധിയുണ്ടാകുന്നതെന്നുമാണ് റഷ്യന് സര്ക്കാര് വ്യക്തമാക്കുന്നത്. പഞ്ചസാര നിര്മാതാക്കള് വില കൂട്ടാനായി പൂഴ്ത്തിവയ്ക്കുന്നതായും റിപ്പോര്ട്ടുകളുണ്ട്.
СаÑаÑнÑе бои в ÐоÑдоÑе пÑодолжаÑÑÑÑ pic.twitter.com/hjdphblFNc
â 10 квÑÑÐ½Ñ (@buch10_04) March 19, 2022
റഷ്യയില് വിലക്കയറ്റം രൂക്ഷമാണ്.2015ന് ശേഷമുള്ള ഏറ്റവും ഉയര്ന്ന വിലക്കയറ്റമാണ് നേരിടുന്നത്. പഞ്ചസാരയുടെ വിലയില് 31 ശതമാനത്തിന്റെ വര്ധനയാണ് രേഖപ്പെടുത്തിയത്. വിലക്കയറ്റം തടയുന്നതിന് റഷ്യന് സര്ക്കാര് നിരവധി നടപടികള് സ്വീകരിച്ചുവെങ്കിലും അതൊന്നും പ്രയോജനപ്പെട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് റഷ്യന് നഗരങ്ങളില് നിന്നുള്ള കാഴ്ചകള്. റൂബിളിന്റെ മൂല്യം ഇടിഞ്ഞതും റഷ്യയെ വലയ്ക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
