പാമ്പിന്റെ തല വെട്ടിമാറ്റിയതാണോ, അതോ അപകടത്തില്‍ തല വേര്‍പ്പെട്ടതാണോ എന്ന കാര്യം വ്യക്തമല്ല

'തലയില്ലാത്ത' പാമ്പ് യുവാവിന് നേരെ തിരിയുന്ന ദൃശ്യം
Last Updated :20 January 2024, 9:19 am IST

News Now

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് കൂടുതല്‍ ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാല്‍, പറയുകയും വേണ്ട!. ഇപ്പോള്‍ തല വേര്‍പ്പെട്ട നിലയില്‍ കിടക്കുന്ന പാമ്പിന്റെ വേറിട്ട പ്രതികരണത്തിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

പാമ്പിന്റെ തല വെട്ടിമാറ്റിയതാണോ, അതോ അപകടത്തില്‍ തല വേര്‍പ്പെട്ടതാണോ എന്ന കാര്യം വ്യക്തമല്ല. തല വേര്‍പ്പെട്ട നിലയില്‍ കിടക്കുന്ന പാമ്പിന്റെ വാലില്‍ കത്രിക ഉപയോഗിച്ച് ഉപദ്രവിക്കാന്‍ ശ്രമിക്കുമ്പോള്‍, പാമ്പ് പ്രതികരിക്കുന്നതാണ് കാഴ്ചക്കാരെ ഭയപ്പെടുത്തുന്നത്. കത്രിക ഉപയോഗിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിന്റെ നേര്‍ക്ക് കുതിച്ചു ചാടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. നാലുവർഷം മുൻപ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച  വീഡിയോയാണ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത്.

ദൃശ്യവുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ചിലര്‍ ഇതിനെ ശാസ്ത്രീയ അടിസ്ഥാനത്തില്‍ വിശദീകരിക്കാനാണ് ശ്രമിക്കുന്നത്. മസില്‍ മെമ്മറിയുടെ സഹായത്തോടെ സ്വയം പ്രതിരോധത്തിനാണ് പാമ്പ് ശ്രമിക്കുന്നത് എന്നതായിരുന്നു ചിലരുടെ കമന്റുകള്‍. എന്നാല്‍ തലയില്ലാതെ എങ്ങനെയാണ് പ്രതികരിക്കാന്‍ കഴിയുന്നത് എന്ന തരത്തില്‍ ചിലര്‍ സംശയവും ഉന്നയിക്കുന്നുണ്ട്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates