
വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി
പത്ത് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ കപ്പല്‍ റാഞ്ചല്‍
യെമന്‍: യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരാണ് പിന്നിലെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. എംടി യുറേക്ക എന്ന എണ്ണക്കപ്പലാണ് തട്ടിക്കൊണ്ടു പോയത്. കപ്പല്‍ ഏദന്‍ ഉള്‍ക്കടലില്‍ വച്ച് സായുധ സംഘം ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗ്വാന തീരത്തോട് ചേര്‍ന്നായിരുന്നു സംഭവം.
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ മേഖലയില്‍ നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടു പോകുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ഏപ്രില്‍ 22ന് ഹോണര്‍ 25 എന്ന എണ്ണക്കപ്പലും തട്ടിക്കൊണ്ടുപോയിരുന്നു. 18,500 ബാരല്‍ എണ്ണയുമായി സൊമിലയയിലെ മൊഗദിഷുവിലേക്ക് പോവുയായിരുന്നു ഹോണര്‍ 25.
പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ടോഗോയുടെ പതാകയുള്ള കപ്പലായിരുന്നു എംടി യുറേക്ക. പ്രാദേശിക സമയം രാവിലെ അഞ്ച് മണിയോടെയാണ് ആയുധധാരികളായ അക്രമിസംഘം കപ്പല്‍ തട്ടിക്കൊണ്ടുപോയതെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യെമനും സൊമാലിയയ്ക്കും ഇടയിലുള്ള ഏദന്‍ ഉള്‍ക്കടലിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറയുന്നു.
കപ്പല്‍ എവിടെയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തി കപ്പില്‍ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന നാലാമത്തെ തട്ടിക്കൊണ്ടുപോകല്‍ ആണ് ഇതെന്നാണ് അധികൃതര്‍ പറയുന്നത്. 2011 ഓടെ മേഖലയിലെ കടല്‍ക്കൊള്ള നിയന്ത്രണവിധേയമായിരുന്നു. എന്നാല്‍ 2023 ഓടെ കൊള്ളയും തട്ടിക്കൊണ്ടുപോകലും വീണ്ടും ശക്തമായിരിക്കുകയാണ്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Somalia pirates hijacked oil tanker off Yemen coast.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




