
ഒളിഞ്ഞു നോട്ടം, മോശം മെസേജുകൾ; മകളെ ശല്യം ചെയ്‌ത അമ്മയ്‌ക്ക് 6 മാസം തടവ്
മകളുടെ ലൈംഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അപമാനകരമായ സന്ദേശങ്ങൾ അയച്ചതിനും ഒളിച്ചു പിന്തുടർന്നതിനുമാണ് ശിക്ഷ

സിയോൾ: മകളെ ശല്യം ചെയ്‌ത അമ്മയ്‌ക്ക് ആറു മാസം തടവു ശിക്ഷ. ദക്ഷിണ കൊറിയയിലെ ഡേജിയോൺ ജില്ലാ കോടതിയാണ് 50കാരിയായ സ്ത്രീയ്‌ക്ക് ശിക്ഷ വിധിച്ചത്. ഫോണിലൂടെയും നേരിട്ടും അമ്മയുടെ ശല്യം രൂക്ഷമായതോടെയാണ് മകൾ പരാതി നൽകിയത്. 2021 ഡിസംബർ മുതൽ 2022 മേയ് വരെയുള്ള കാലഘട്ടത്തിൽ അമ്മ മകൾക്ക് 306 മെസേജുകളും 111 കോളുകളും ചെയ്‌തതായി കോടതി കണ്ടെത്തി.
ആദ്യം ബൈബിൾ വായിക്കണമെന്ന തരത്തിൽ വളരെ സാധാരണമായിട്ടായിരുന്നു സന്ദേശങ്ങൾ എന്നാൽ മെസേജുകൾക്ക് മകൾ പ്രതികരിക്കാതെ വന്നതോടെ അമ്മയുടെ ശൈലി മാറി. മകളുടെ ലൈംഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അപമാനകരമായ സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. കൂടാതെ മകളെ ഒളിച്ചു പിന്തുടരുകയും വീട്ടിൽ ഒളിഞ്ഞു നോക്കുന്നതും പതിവായെന്നും മകളുടെ പരാതിയിൽ പറയുന്നു.
തുടർന്ന് ജൂണിൽ പൊലീസ് അമ്മയ്‌ക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അതും ലംഘിച്ചതോടെയാണ് കടുത്ത നടപടിയിലേക്ക് കോടതി നീങ്ങിയത്. തടവു ശിക്ഷയ്‌ക്കൊപ്പം 40 മണിക്കൂർ ആന്റി സ്റ്റോക്കിങ് വിദ്യാഭ്യാസം ചെയ്യാനും കോടതി ഉത്തരവിട്ടു. ദക്ഷിണ കൊറിയയിൽ സ്റ്റോക്കിങ് ചെയ്യുന്നതായി കണ്ടെത്തിയാൽ കുറ്റക്കാർക്ക് പരമാവധി മൂന്ന് വർഷം വരെ തടവു ശിക്ഷ ലഭിക്കാം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം



