
News Now
'15 വര്‍ഷത്തിനിടെ ഏഴ് ദുരൂഹമരണങ്ങള്‍'; കൂടത്തില്‍ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യസ്ഥന് അറസ്റ്റില്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ
'ക്യാപ്റ്റൻ ബവുമ' ഒടുവിൽ തോറ്റു! ഒസീസിന് കൂറ്റന്‍ ജയം

ആഗ്രഹിച്ച ഫോണ്‍ ഇഎംഐയില്‍ വാങ്ങാന്‍ പോകുകയാണോ?; കെണിയില്‍ നിന്ന് രക്ഷപ്പെടാം, എന്താണ് '2-6-10' റൂള്‍?

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിലെ മണ്ണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് താലിബാന് ഉറപ്പാക്കണമെന്ന് ഇന്ത്യ. താലിബാന്റെ പ്രതിജ്ഞാബദ്ധത നടപ്പാക്കണം. അഫ്ഗാന് സമൂഹത്തിലെ എല്ലാവരുടെയും പ്രാതിനിധ്യം ഉള്‍ക്കൊള്ളുന്ന വിശാല വികസന പ്രക്രിയയാണ് ലോകം പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് പറഞ്ഞു.
ജി-20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ജയ്ശങ്കര്. അഫ്ഗാന് ജനതയുടെ മാനുഷിക ആവശ്യങ്ങളോട് പ്രതികരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒത്തുചേരണം. സഹായങ്ങള്‍ തടസ്സമോ, നിയന്ത്രണമോ ഇല്ലാതെ നേരിട്ട് നല്‍കാനാകണം.
ആഗോള വികാരം പ്രതിഫലിപ്പിക്കുന്ന യുഎന്‍എസ്സി പ്രമേയം 2593 നമ്മുടെ സമീപനത്തെ തുടര്‍ന്നും നയിക്കണം. അഫ്ഗാന് ജനതയുമായുള്ള ചരിത്രപരമായ സൗഹൃദമാണ് ഇന്ത്യയുടെ ഇടപെടലിനെ നയിക്കുന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

