
കാബൂള്‍ വിമാനത്താവളത്തിലേക്ക് മതില്‍ ചാടി കടക്കാന്‍ ശ്രമം; താലിബാന്‍ വെടിവെച്ചിടുന്ന ദൃശ്യങ്ങള്‍ പുറത്ത്
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും ഭരണം പിടിച്ചതോടെ, ജീവഭയത്താല്‍ ആളുകള്‍ കൂട്ടത്തോടെ നാടുവിടുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും ഭരണം പിടിച്ചതോടെ, ജീവഭയത്താല്‍ ആളുകള്‍ കൂട്ടത്തോടെ നാടുവിടുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രക്ഷതേടി ആളുകള്‍ കൂട്ടത്തോടെ കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയതോടെ, അവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇപ്പോള്‍ കാബൂള്‍ വിമാനത്താവളത്തില്‍ കയറാന്‍ ശ്രമിക്കുന്ന നാട്ടുകാരനെ താലിബാന്‍ ആയുധധാരി വെടിവെയ്ക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ആസ്‌വക ന്യൂസ് ഏജന്‍സി പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മതില്‍ ചാടി വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയാണ് അഫ്ഗാന്‍ പൗരന്‍. ഇത് കണ്ട താലിബാന്‍ ആയുധധാരി, അഫ്ഗാന്‍ പൗരന് നേരെ വെടിയുതിര്‍ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വെടിവച്ചതോടെ അഫ്ഗാന്‍ പൗരന്‍ മതിലില്‍ നിന്ന് തിരിച്ചു ചാടുന്നതും വീഡിയോയില്‍ വ്യക്തമാണ്.
Taliban Fighter shooting on a man trying to enter to the #kabulairport, He actually expected the Taliban to behave like the police of the previous Government, while No, Taliban speak another language of behavior. pic.twitter.com/3T8tcl4joY
â AÅvaka - Ø¢Ø³ÙØ§Ú©Ø§ News Agency (@AsvakaNews) August 17, 2021
'മുന്‍ സര്‍ക്കാരിന്റെ പൊലീസിനെ പോലെ പെരുമാറുമെന്നായിരിക്കും അഫ്ഗാന്‍ പൗരന്‍ വിചാരിച്ചു കാണുക. എന്നാല്‍ താലിബാന്‍ മറ്റൊരു ഭാഷയിലാണ് പെരുമാറുന്നത്' - വീഡിയോ പങ്കുവെച്ച് ആസ്‌വക ന്യൂസ് ഏജന്‍സി കുറിച്ച വാക്കുകളാണിവ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




