ആറു വയസ്സുകാരന്‍ തോക്കുമായി ക്ലാസില്‍, അധ്യാപികയ്ക്കു നേരെ വെടിയുതിര്‍ത്തു; നടുങ്ങി വിദ്യാര്‍ഥികള്‍

വിദ്യാർഥിയുടെ കൈവശം നേരത്തെ തന്നെ കൈത്തോക്ക് ഉണ്ടായിരുന്നു. വിദ്യാർഥിയുടെ കയ്യിൽ എങ്ങനെ തോക്ക് വന്നുവെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

യുഎസ് പൊലീസ്
Last Updated :20 January 2024, 9:15 am IST

വാഷിങ്ടൺ: യുഎസിൽ ആറ് വയസുകാരൻ അധ്യപികയ്ക്ക് നേരെ വെടിയുതുർത്തു. ​ഗുരുതരമായി പരിക്കേറ്റ അധ്യാപിക ആശുപത്രിയിൽ ചികിത്സയിലാണ്. വിർജീനിയയിലെ റിച്ച്നെക്ക് എലിമെന്ററി സ്കൂളിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. ക്ലാസിൽ ഉണ്ടായ ചെറിയൊരു തർക്കത്തിന് പിന്നാലെ വിദ്യാർഥി അധ്യാപികയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. കണ്ടു നിന്ന വിദ്യാർഥികൾ ബഹളം ഉണ്ടാക്കി ക്ലാസിന് പിന്നിൽ ഒളിച്ചുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ക്ലാസിൽ വിദ്യാർഥികൾ ഇടവേയ്ക്ക് പോയ സമയത്താണ് സംഭവം ഉണ്ടായത്. അതിനാൽ ക്ലാസിൽ അധികം കുട്ടികൾ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ക്ലാസിലുണ്ടായിരുന്ന മറ്റു വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

എന്നാൽ ഇത് അപകടമല്ലെന്ന് പൊലീസ് വിശദീകരിച്ചു. വിദ്യാർഥിയുടെ കൈവശം നേരത്തെ തന്നെ കൈത്തോക്ക് ഉണ്ടായിരുന്നു. വിദ്യാർഥിയുടെ കയ്യിൽ എങ്ങനെ തോക്ക് വന്നുവെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. വിദ്യാർഥി നിലവിൽ പൊലീസ് കസ്റ്റഡിയിലാണെന്നും വിദ്യാർഥിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കാര്യങ്ങൾ വ്യക്തമാകുവെന്നും അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ വെടിയേറ്റ അധ്യാപിക അപകടനില തരണം ചെയ്തു. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം യുഎസിൽ തോക്കുമായി ബന്ധപ്പെട്ട് 44,000 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ പകുതിയും കൊലപാതകങ്ങളാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now