
താക്കോല്‍ ഊരിയെടുക്കാതെ ഡോര്‍ അടച്ചു; കാറിന്റെ പുറത്തുകയറി സിംഹം- വീഡിയോ
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
കാട്ടിലെ രാജാവായാണ് സിംഹത്തെ വിശേഷിപ്പിക്കുന്നത്. സിംഹത്തെ കണ്ട് ഭയന്ന് ഓടുന്ന വന്യമൃഗങ്ങളുടെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇരയെ വേട്ടയാടുന്നതില്‍ പ്രത്യേക കഴിവാണ് സിംഹത്തിന്. ഇപ്പോള്‍ കാറിന്റെ പുറത്ത് കയറി നില്ക്കുന്ന സിംഹത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഒരു കാറും ചുറ്റിലും സിംഹങ്ങളും നില്‍ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇതില്‍ ഒരു സിംഹം കാറിന്റെ മുകളിലാണ്. കാറിന്റെ ഉള്ളിലേക്ക് കയറാന്‍ സിംഹം ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാറിന്റെ മുകളില്‍ സിംഹം നില്ക്കുന്ന ദൃശ്യങ്ങള്‍ കണ്ടാല്‍ കാട്ടിലെ രാജാവ് 'ഞാന്‍' ആണ് എന്ന് സിംഹം പ്രഖ്യാപിക്കുന്ന പോലെ തോന്നാം.
വാഹനത്തിന്റെ താക്കോല്‍ അകത്താണ് എന്ന കാര്യം ഓര്‍ക്കാതെ കാറിന്റെ ഡോര്‍ അടച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് സുശാന്ത നന്ദ ട്വീറ്റില്‍ കുറിച്ചത്. ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
After accidentally locking the door with keys inside pic.twitter.com/kJ1NQJ68GI
â Susanta Nanda IFS (@susantananda3) October 19, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



