ട്രംപ് രണ്ട് പോയിന്റിന് മുന്നിലാണ്. 46% ആണ് ട്രംപിനുള്ള പിന്തുണയെങ്കില്‍ 44%ശതമാനമാണ് കമലയ്ക്കുള്ളത്.

trump and kamala harris
ഡോണള്‍ഡ് ട്രംപ്, കമല ഹാരിസ്Source by : ഫയല്‍
Last Updated :27 October 2024, 12:57 pm IST

News Now

വാഷിങ്ടണ്‍: ഒമ്പത് ദിവസങ്ങള്‍ മാത്രമാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസും ഒപ്പത്തിനൊപ്പമാണെന്നാണ് ഏറ്റവും പുതിയ സര്‍വേ ഫലം. ന്യൂയോര്‍ക്ക് ടൈംസ്- സിയെന കോളജ് അവസാന ഘട്ട സര്‍വേ ഫലം പുറത്തു വിടുമ്പോള്‍ കമലയും ട്രംപും 48 ശതമാനം പിന്തുണ തേടി ഒപ്പത്തിനൊപ്പമാണ്. നവംബര്‍ 5 നാണ് തെരഞ്ഞെടുപ്പ്

റോയിട്ടേഴ്‌സ്-ഇപ്‌സോസ് സര്‍വേഫലം അനുസരിച്ച് ട്രംപിന് പിന്തുണ വര്‍ധിച്ചതയാണ് പറയുന്നത്. പ്രത്യേകിച്ച് ഹിസ്പാനിക് വിഭാഗക്കാരായ വോട്ടര്‍മാര്‍ക്കിടയില്‍. കമല ഹാരിസിന് ഈ വിഭാഗക്കാര്‍ക്കുണ്ടായിരുന്ന പിന്തുണ അല്‍പ്പം കുറഞ്ഞതായാണ് സര്‍വേ ഫലം. ട്രംപ് രണ്ട് പോയിന്റിന് മുന്നിലാണ്. 46% ആണ് ട്രംപിനുള്ള പിന്തുണയെങ്കില്‍ 44%ശതമാനമാണ് കമലയ്ക്കുള്ളത്.

കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ട്രംപിന് പിന്തുണയേറിയതായാണ് സര്‍വേ ഫലം. എന്നാല്‍ വെളുത്ത വര്‍ഗക്കാരായ വനിത വോട്ടര്‍മാര്‍ക്കിടയില്‍ കമലയ്്ക്ക് തന്നെയാണ് മുന്‍തൂക്കം. ബരാക് ഒബാമ കമല ഹാരിസിന് വേണ്ടി പ്രചാരണത്തില്‍ സജീവമായിട്ട് രംഗത്തുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates