
മൂന്ന് വനിതാ മാധ്യമപ്രവർത്തകരെ വെടിവച്ചു കൊന്നു; പങ്കില്ലെന്ന് താലിബാൻ
അഫ്ഗാനിസ്ഥാനിലെ സ്വകാര്യ റേഡിയോ, ടിവി മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവരാണിവർ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ മൂന്ന് വനിതാ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെ മൂവരെയും വെടിവച്ചു വീഴ്ത്തുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്വകാര്യ റേഡിയോ, ടിവി മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവരാണിവർ.
മുർസൽ ഹക്കീമി (25), ഷഹനാസ് (20), സാദിയ(20) എന്നിവരാണ് കൊല്ലപ്പെട്ടത്. മാധ്യമ സ്ഥാപനങ്ങളിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുന്ന വിദ്യാർത്ഥികളായിരുന്നു ഇവർ. വിദേശ പരിപാടികളുടെ വോയ്‌സ് ഓവർ റെക്കോർഡു ചെയ്യുന്ന വിഭാഗത്തിലാണ് ഇവർ ജോലിചെയ്തിരുന്നത്. ഇവരെക്കൂടാതെ നാലാമതൊരാൾക്ക് നേരെയും ആക്രമണം ഉണ്ടായെന്നു ഇവരെ ആശുപത്രിയിലാക്കിയെന്നും റിപ്പോർട്ടുണ്ട്. ഇതോടെ അഫ്ഗാനിൽ 6 മാസത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 15 ആയി.
ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിൽ താലിബാൻ സൂത്രധാരനെ പിടികൂടിയെന്ന് പൊലീസ് മേധാവി അറിയിച്ചു. പിടിയിലായപ്പോൾ ഇയാളുടെ പക്കൽനിന്ന് തോക്ക് കണ്ടെടുത്തെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്നാണ് താലിബാൻ അറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്

Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

Related News


ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ
