
സിഗ്നലിൽ നിന്ന് മുന്നോട്ടെടുത്ത കാറിൽ നിന്ന് പിഞ്ചുകുഞ്ഞ് റോഡിലേക്ക് തെറിച്ചുവീണു, യാത്ര തുടർന്ന് വീട്ടുകാർ; പിന്നെ സംഭവിച്ചത് (വീഡിയോ)
ട്രാഫിക് സിഗ്നലിൽ നിന്നും മുന്നോട്ടെടുത്ത കാറിൽ നിന്നാണ് കുഞ്ഞ് താഴെ വീണത്
തിരക്കുള്ള റോഡിൽ കാറിൽ നിന്നും താഴെ വീഴുന്ന കുഞ്ഞിന്റെ വിഡിയോ വൈറലാകുന്നു. ട്രാഫിക് സിഗ്നലിൽ നിന്നും മുന്നോട്ടെടുത്ത കാറിൽ നിന്നാണ് കുഞ്ഞ് താഴെ വീണത്. കുഞ്ഞ് വീഴുന്നത് കണ്ടതോടെ പിന്നിലുള്ള വാഹനങ്ങളെല്ലാം വേഗത കുറച്ചത് കൊണ്ട് വലിയ അപകടം ഒഴിവായി.
ട്വിറ്ററിൽ പങ്കുവച്ച വിഡിയോ ഒട്ടേറെ പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. തിരക്കുള്ള ട്രാഫിക് സിഗ്നലിൽ നിന്നും മുന്നോട്ടെടുത്ത കാറിൽ നിന്നാണ് കുഞ്ഞ് താഴെ വീഴുന്നത്. കുഞ്ഞ് വീഴുന്നത് കണ്ടതോടെ മുന്നോട്ടെടുത്ത വാഹനങ്ങളെല്ലാം വേഗത കുറച്ചു. ഈ സമയം കുഞ്ഞ് വീണത് അറിയാതെ കാർ മുന്നോട്ടുപോയിരുന്നു. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല.
റോഡിൽ വീണ കുഞ്ഞ് ചാടിയെഴുന്നേറ്റ് കാറിന് പിന്നാലെ ഓടുന്നതും കാണാം. ഏതാനും മീറ്ററുകൾ പോയ ശേഷം കുഞ്ഞ് വീണതറിഞ്ഞ് കാറിൽ നിന്നും ഇറങ്ങി ഒരാൾ ഓടിവരുന്നതും സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കാണാം. ഇരുചക്രവാഹനത്തിൽ എത്തിയ യുവതി റോഡിലൂടെ ഓടിയ കുഞ്ഞിനെ പിടിച്ചുനിർത്തുന്നതും സുരക്ഷിതമായി വീട്ടുകാർക്ക് കൈമാറുകയും ചെയ്തു.
How can this even happen? pic.twitter.com/WXnWLeYIQY
â Shirin Khan Ø´ÛØ±ÛÙ (@KhanShirin0) March 16, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണയില്ല; പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി

സർക്കാർ ആശുപത്രികളിൽ ട്രെയിനി സ്റ്റാഫ് നിയമനം; അപേക്ഷ ക്ഷണിച്ചു

രാത്രി ഉറക്കം ശരിയാകുന്നില്ലേ? അറിയാതെ ചെയ്യുന്ന ഈ ശീലങ്ങളാകാം കാരണം
പാടത്ത് പണിയെടുത്ത് ഇംഗ്ലീഷ് പഠിപ്പിക്കൽ, ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ടീച്ചർ; പ്രിയങ്ക ചോപ്ര വരെ ആരാധിക, നന്ദി പറഞ്ഞ് യശോദ


