വാരാന്ത്യം ചെലവഴിക്കാനെത്തിയ നിരവധി ടൂറിസ്റ്റുകളും ട്രെയിനില്‍ ഉണ്ടായിരുന്നു

തായ്‌വാനിലെ ട്രെയിന്‍ അപകടം / ട്വിറ്റര്‍
Last Updated :20 January 2024, 8:42 am IST

News Now

തായ്‌പെയ് : തായ്‌വാനില്‍ ട്രെയിനപകടത്തില്‍ 36 പേര്‍ മരിച്ചു. 72 പേര്‍ക്ക് പരിക്കേറ്റു. ടണലില്‍ വെച്ച് ട്രക്കുമായി കൂട്ടിയിച്ചശേഷം പാളം തെറ്റുകയായിരുന്നു. ട്രെയിനില്‍ 350 ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

തായ്‌പെയില്‍ നിന്നും തായ്തുങിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. വാരാന്ത്യം ചെലവഴിക്കാനെത്തിയ നിരവധി ടൂറിസ്റ്റുകളും ട്രെയിനില്‍ ഉണ്ടായിരുന്നു. 

കഴിഞ്ഞ 40 വര്‍ഷത്തിനിടെ തായ്‌വാനിലുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണിത്. ട്രക്ക് തെറ്റായ രീതിയില്‍ നിര്‍ത്തിയിട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates