
ഗ്രീന്‍ലന്‍ഡിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ 10 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്
എതിര്‍പ്പു തുടര്‍ന്നാല്‍ ജൂണ്‍ ഒന്നുമുതല്‍ താരിഫുകള്‍ 25 ശതമാനം ആയി വര്‍ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

വാഷിങ്ടന്‍ : ഗ്രീന്‍ലന്‍ഡിനെ സ്വന്തമാക്കാനുള്ള അമേരിക്കന്‍ നീക്കത്തെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവയാണ് ചുമത്തിയത്. ഫെബ്രുവരി ഒന്നുമുതല്‍ പുതിയ തീരുവ നിലവില്‍ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഡെന്മാര്ക്ക്, ജര്‍മനി, ഫ്രാന്‍സ്, യുണൈറ്റഡ് കിങ്ഡം ( ബ്രിട്ടന്), നെതര്‍ലന്‍ഡ്സ്, ഫിന്‍ലന്‍ഡ്, നോര്‍വേ, സ്വീഡന് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാണ് ട്രംപ് പുതിയ തീരുവ പ്രഖ്യാപിച്ചത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ വിവരം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പുറത്തുവിട്ടത്.
ഗ്രീന്‍ലന്‍ഡ് സ്വന്തമാകുന്നതുവരെ താരിഫ് നിലനില്ക്കും. എതിര്‍പ്പു തുടര്‍ന്നാല്‍ ജൂണ്‍ ഒന്നുമുതല്‍ താരിഫുകള്‍ 25 ശതമാനം ആയി വര്‍ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസിന്റെ സുരക്ഷയ്ക്ക് ഗ്രീന്‍ലന്‍ഡ് അനിവാര്യമാണെന്നാണ് ട്രംപ് പറയുന്നത്. റഷ്യയും ചൈനയും ദ്വീപിനെ കയ്യടക്കുമോ എന്നും ട്രംപ് ഭയപ്പെടുന്നുണ്ട്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
US President Donald Trump threatens to impose additional tariffs on countries that oppose US move to acquire Greenland
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




