ബ്രിട്ടനില്‍ റെക്കോര്‍ഡ് ചൂട്, 40 ഡിഗ്രി സെല്‍ഷ്യസിലേക്ക്; കാട്ടുതീ മുന്നറിയിപ്പ്
ഉഷ്ണ തരംഗത്തില്‍ പൊറുതിമുട്ടുന്ന ബ്രിട്ടനില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി
ലണ്ടന്‍: ഉഷ്ണ തരംഗത്തില്‍ പൊറുതിമുട്ടുന്ന ബ്രിട്ടനില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി. 39.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതോടെയാണ് താപനിലയില്‍ റെക്കോര്‍ഡ് ഇട്ടത്.
ബ്രിട്ടന് ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത ചൂടില്‍ വെന്തുരുകുകയാണ്. കാലാവസ്ഥാ മാറ്റമാണ് എന്നാണ് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. ബ്രിട്ടനിലെ ചാള്‍വുഡ് സറേയിലാണ് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയത്. 2019 ജൂലൈ 25ന് കേംബ്രിഡ്ജില്‍ രേഖപ്പെടുത്തിയ 38.7 ഡിഗ്രി സെല്‍ഷ്യസാണ് തിരുത്തിയത്.
A temperature of 39.1°C has provisionally been recorded at Charlwood, Surrey
â Met Office (@metoffice) July 19, 2022
If confirmed this will be the highest temperature ever recorded in the UK
Temperatures are likely to rise further through today #heatwave #heatwave2022 pic.twitter.com/aC2YPg3Q2G
ചൂട് കടുത്തതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. ബ്രിട്ടന് പുറമേ സ്പെയിന്, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിലും സമാനമായ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കടുത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളോട് പരമാവധി വീടുകളില്‍ തന്നെ കഴിയാന്‍ ആരോഗ്യവിഭാഗം നിര്‍ദേശം നല്കി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ
ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം


