ഈ അസൈന്‍മെന്റ് വിഷയത്തെക്കുറിച്ച് രക്ഷിതാക്കള്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്.

US high school assignment asks students to answer 'Is God Real', Internet furious
സൈന്‍മെന്റ് വിഷയത്തെക്കുറിച്ച് രക്ഷിതാക്കള്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്Source by : പ്രതീകാത്മക ചിത്രം
Last Updated :27 August 2024, 3:19 pm IST

News Now

വാഷിങ്ടണ്‍: അമേരിക്കയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ അസൈന്‍മെന്റ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. എങ്ങനെയാണ് ലോകം ഉണ്ടായത്?, ദൈവം യഥാര്‍ഥമാണോ? എന്ന ചോദ്യമാണ് അസൈന്‍മെന്റ് ആയിട്ട് നല്‍കിയത്. അസൈന്‍മെന്റ് വിഷയത്തെക്കുറിച്ച് രക്ഷിതാക്കള്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. ഒക്‌ലഹോമ സംസ്ഥാനത്തുള്ള സ്കൂളിലാണ് ഇത്തരത്തിലൊരു അസൈന്‍മെന്‍റ് നല്‍കിയത്.

സാത്താന്‍ യഥാര്‍ഥമാണോ എന്ന ചോദ്യങ്ങളും അസൈന്‍മെന്റിലുണ്ടായിരുന്നു. ഒളീവിയ ഗ്രേ എന്ന അക്കൗണ്ടിലൂടെയാണ് ഈ ചോദ്യങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ലോക ചരിത്രത്തെക്കുറിച്ചുള്ള ക്ലാസിലാണ് ഇത്തരത്തിലൊരു അസൈന്‍മെന്റ് നല്‍കിയത്.

Story image

പലരും വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തിലൊരു വിഷയം അസൈന്‍മെന്റായി നല്‍കിയതില്‍ രോഷാകുലരാണ്. അസ്വസ്ഥപ്പെടുത്തുന്നുവെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. വിഷയം വ്യാപക ചര്‍ച്ചയായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും കൂടുതല്‍ ജാഗ്രത മുന്നോട്ട് പാലിക്കുമെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates