
'ഇറാനിലുള്ള യുഎസ് പൗരന്മാര് ഉടന്‍ രാജ്യം വിടണം'; മുന്നറിയിപ്പുമായി അമേരിക്ക
ഇറാനിലെ സുരക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള് ലഭിക്കുന്നതിന് സ്മാര്‍ട്ട് ട്രാവലര്‍ എന്റോള്‍മെന്റ് പ്രോഗ്രാമില്‍ റജിസ്റ്റര്‍ ചെയ്യുക' അറിയിപ്പില്‍ പറയുന്നു.

വാഷിങ്ടന്‍: ഇറാനിലുള്ള യുഎസ് പൗരന്മാര് ഉടന്‍ രാജ്യം വിടണമെന്ന് യുഎസ് മുന്നറിയിപ്പ്. യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നിര്‍ദേശം. യുഎസ് സര്‍ക്കാരിന്റെ സഹായം ആശ്രയിക്കാതെ ഇറാനില്‍ നിന്നു പുറത്തുകടക്കാന്‍ ഒരു പദ്ധതി തയാറാക്കണമെന്നാണു ഇറാനിലെ യുഎസ് വെര്‍ച്വല്‍ എംബസി പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആശയവിനിമയത്തിനു ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സുരക്ഷിതമാണെങ്കില്‍ അര്‍മേനിയയിലേക്കോ തുര്‍ക്കിയിലേക്കോ കരമാര്‍ഗം യാത്ര ചെയ്യുന്ന കാര്യം പരിഗണിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
'മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കാനോ തടസപ്പെടാനോ സാധ്യതയുണ്ട്. വിവരങ്ങള്‍ക്കായി എയര്‍ലൈനുകളുമായി നേരിട്ട് ബന്ധപ്പെടുക. നിങ്ങള്‍ക്ക് പുറത്തുപോകാന്‍ കഴിയുന്നില്ലെങ്കില്‍, താമസസ്ഥലത്തോ മറ്റൊരു സുരക്ഷിതമായ കെട്ടിടത്തിനുള്ളിലോ കഴിയുക. ഭക്ഷണം, വെള്ളം, മരുന്നുകള്‍, മറ്റ് അത്യാവശ്യ സാധനങ്ങള്‍ എന്നിവ കരുതുക. പ്രകടനങ്ങള്‍ ഒഴിവാക്കുക, ലോ പ്രൊഫൈല്‍ പാലിക്കുക, ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കുക'' നിര്‍ദേശത്തില്‍ പറയുന്നു. ബ്രേക്കിങ് ന്യൂസുകള്‍ക്കായി പ്രാദേശിക മാധ്യമങ്ങള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പദ്ധതികളില്‍ മാറ്റം വരുത്താന്‍ തയാറായിരിക്കുക. ഫോണ്‍ ചാര്‍ജ് ചെയ്ത് സൂക്ഷിക്കുകയും നിങ്ങളുടെ അവസ്ഥയെക്കുറിച്ചു കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിക്കുകയും ചെയ്യുക. ഇറാനിലെ സുരക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള് ലഭിക്കുന്നതിന് സ്മാര്‍ട്ട് ട്രാവലര്‍ എന്റോള്‍മെന്റ് പ്രോഗ്രാമില്‍ റജിസ്റ്റര്‍ ചെയ്യുക' അറിയിപ്പില്‍ പറയുന്നു.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
US-Iran tensions: Amid rising tensions between the US and Iran, the US has issued a warning to its citizens in Iran to leave the country immediately
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


എഐ മനുഷ്യരാശിയെ നശിപ്പിച്ചേക്കാം; ഗവേഷണ വേഗത കുറയ്ക്കണം: ആന്ത്രോപിക് സിഇഒ

'മിസൈല്‍ നിര്‍മ്മിക്കാന്‍ ഹൂതികള്‍ ക്ലോഡ് എഐ ഉപയോഗിച്ചു'; വെളിപ്പെടുത്തലുമായി ആന്ത്രോപിക്ക്

