
ഫൈസര്‍ വാക്സിന് നല്കി; ഒരാഴ്ചയ്ക്ക് ശേഷം നഴ്സിന് കോവിഡ്
ഫൈസര്‍ വാക്സിന് സ്വീകരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്
ലണ്ടന്‍: ഫൈസര്‍ വാക്സിന് സ്വീകരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. വാക്സിന് സ്വീകരിച്ച് ഒരാഴ്ചക്ക് ശേഷമാണ് കാലിഫോര്‍ണിയ സ്വദേശിയായ 45 കാരി നഴ്സിന് കോാവിഡ് സ്ഥിരീകരിച്ചതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
മാത്യു ഡബ്ല്യു എന്ന നഴ്സിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡിസംബര്‍ 18നാണ് കോവിഡിനെതിരെയുള്ള ഫൈസര്‍ വാക്സിന് സ്വീകരിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കൈത്തണ്ടക്ക് വേദനയെടുത്തതല്ലാതെ മറ്റ് പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്മസിന് ശേഷമാണ് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടായത്. പേശീവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
അതേസമയം വാക്സിന് എടുത്താലും ചിലര്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ടെന്നും ആദ്യ ഡോസ് വാക്സിനേഷന് 50 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന് 95 ശതമാനവുമാണ് ഫലപ്രദമെന്ന് വിദഗ്ധര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



