
'അവരാണ് മികച്ച സ്ഥാനാര്‍ഥി, കമലയെ ചേര്‍ത്തു പിടിക്കുക'; പിന്തുണ അഭ്യര്‍ഥിച്ച് ജോ ബൈഡന്
റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ ഒരുമിച്ച് നിന്ന് തോല്‍പ്പിക്കണമെന്ന് ഡെമോക്രാറ്റുകളോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കമലാ ഹാരിസിന് പിന്തുണ തേടി മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്. അണികളോട് കമലാ ഹാരിസിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട ബൈഡന് തന്റെ സ്റ്റാഫ് അംഗങ്ങളോട് നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത് ഏറ്റവും മികച്ച തീരുമാനമായിട്ടാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള ക്യാമ്പെയ്ന് ടീമിനോടും ബൈഡന് സംവദിച്ചു. നിങ്ങളുടെ ഹൃദയം എന്നോടൊപ്പമാണെന്ന് അറിയാം. പക്ഷേ, കമല മികച്ച സ്ഥാനാര്‍ഥിയാണ്. കമലയെ ചേര്‍ത്തു പിടിക്കുക എന്നാണ് ബൈഡന് ക്യാമ്പെയ്ന് അംഗങ്ങളോട് പറഞ്ഞത്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ ഒരുമിച്ച് നിന്ന് തോല്‍പ്പിക്കണമെന്ന് ഡെമോക്രാറ്റുകളോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
എക്സില്‍ തനിക്കൊപ്പം നിന്ന ആളുകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടും ബൈഡന് കുറിച്ചു. കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ അമേരിക്ക കൈവരിച്ച നേട്ടങ്ങളെക്കുറിച്ചാണ് കുറിപ്പില്‍ എടുത്തു പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്നതിനോടൊപ്പം മരുന്നുകളുടെ വില കുറച്ചത്, ആരോഗ്യ പരിരക്ഷ എന്നിവയും കുറിപ്പില്‍ എടുത്തു പറയുന്നുണ്ട്. ആദ്യ തോക്ക് സുരക്ഷാ നിയമം പാസാക്കിയതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ബൈഡന് ഭരണ നേട്ടമായി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതില്‍ നിന്ന് പിന്മാറുന്നുവെന്ന് ബൈഡന് വ്യക്തമാക്കിയത്. പകരം വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം

Related News


'ഞാന്‍ ഒറ്റയ്ക്ക്; കെസിയുടെ പിന്തുണ തേടിയിട്ടില്ല'; എസ്ഐആര്‍ പൂര്‍ത്തിയായ 20 സംസ്ഥാനങ്ങളില്‍ സ്പെഷ്യല്‍ ഡ്രൈവ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഞാന്‍ ഒറ്റയ്ക്ക്; പറയാനുളളത് എഐസിസിയെ അറിയിക്കും; കെസിയുടെ പിന്തുണ തേടിയിട്ടില്ല'

