
'ഞാന്‍ ഒറ്റയ്ക്ക്; പറയാനുളളത് എഐസിസിയെ അറിയിക്കും; കെസിയുടെ പിന്തുണ തേടിയിട്ടില്ല'
മുസ്ലീം ലീഗിന് ഭരണപരിഷ്കാര കമ്മീഷന് പദവി നല്‍കിയതിന് താന്‍ എതിരല്ല.

പത്തനംതിട്ട: മുഖ്യമന്ത്രിക്കെതിരായ തന്റെ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരുടെയും പിന്തുണ നേടിയിട്ടില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ അഭിപ്രായങ്ങള്‍ രണ്ട് ദിവസത്തിനുളളില്‍ എഐസിസിയെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മുസ്ലീം ലീഗിന് ഭരണപരിഷ്കാര കമ്മീഷന് പദവി നല്‍കിയതിന് താന്‍ എതിരല്ല. ഇത്തരം കാര്യങ്ങള്‍ കൂട്ടായ തീരുമാനത്തിലൂടെ വേണമെന്നാണ് താന്‍ പറഞ്ഞതെന്നും അടൂര്‍ പ്രകാശ് പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫും കോണ്‍ഗ്രസുമായി ഒരു സംഘര്‍ഷവുമില്ല. മുഖ്യമന്ത്രിക്കെതിരെ പറയേണ്ടി വന്നു എന്നത് യാഥാര്‍ഥ്യമാണ്. പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞിട്ടുണ്ട്. അതിലപ്പുറം ഒന്നും പറയാനില്ലെന്നും കണ്‍വീനര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ തിരുത്തല്‍ ചേരിയാകുകയാണോ എന്ന ചോദ്യത്തിന് അത് ഏത് തരത്തിലും നിങ്ങള്‍ക്ക് എടുക്കാമെന്നായിരുന്നു മറുപടി.
ആരുടെയും പിന്തുണ തേടിയല്ല മുഖ്യമന്ത്രിക്കെതിരെ പ്രതികരണം നടത്തിയത്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉള്ള പ്രതികരണമാണ് നടത്തിയത്. പറയാനുള്ള കാര്യം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ എഐസിസിയെ അറിയിക്കും. തന്നെ യുഡിഎഫ് കണ്‍വീനറാക്കിയത് എഐസിസിയാണ്. അതുകൊണ്ട് അവരെ അറിയിക്കുയെന്നത് തന്റെ കടമയും ഉത്തരവാദിത്വവുമാണ്.
നാലുമാസത്തില്‍ ഒരിക്കല്‍ മാത്രമാണ് യുഡിഎഫ് യോഗം ചേര്‍ന്നത്. അതിനുശേഷം കൂടിയിട്ടില്ല. അതിന് പല കാരണങ്ങള്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ തിരക്കിട്ട പരിപാടികളാവാം. മറ്റ് കാരണങ്ങളുമാകാം. എന്തൊക്കയോ കാരണങ്ങള്‍ കൊണ്ട് യോം കൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും കണ്‍വീനര്‍ പറഞ്ഞു. ആര്‍ക്കെങ്കിലും സ്ഥാനമാനം കൊടുത്തതതില് താന്‍ എതിരല്ല. എംകെ മുനീറോ ദേവരാജനോ ഇവരില്‍ ആര്‍ക്കും എതിരല്ല താന്‍. അവര്‍ ഇരുവരും ഉന്നതരായ നേതാക്കളാണ്. യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചവരാണ്. ഇത്തരം കാര്യങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ ആലോചിക്കണമായിരുന്നു എന്നാണ് യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ പറഞ്ഞത്.
മുരളീധരന് തനിക്കെതിരെ പറഞ്ഞതിന് അദ്ദേഹത്തിന് എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാകും അത് അദ്ദേഹത്തിനോട് തന്നെ ചോദിക്കൂ. മുഖ്യമന്ത്രിയുമായി ഒരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശന ചേരിയില്‍ ഞാന്‍ ഒറ്റയ്ക്കാണ്. കെസി വേണുഗോപാലുമായി ബന്ധപ്പെട്ടിട്ടില്ല. ആരുടെയും പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ബിജെപിക്കെതിരെ മുഖ്യമന്ത്രി ഒരുവിമര്‍ശനവും ഉന്നയിക്കുന്നില്ലെന്ന ചോദ്യത്തിന് അത് നിങ്ങള്‍ മുഖ്യമന്ത്രിയോട് തന്നെ ചോദിക്കൂ എന്നായിരുന്നു മറുപടി.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Adoor Prakash Clarifies Remarks Against Chief Minister Based on Personal Experience, Says No Support Sought
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ആട്ടിന്‍കുട്ടിയെ അറുത്ത് ഭക്ഷിച്ചവര്‍ അറിയണം അതിനൊരു ഇടയന് ഉണ്ടായിരുന്നു': റീല്‍സുമായി അടൂര്‍ പ്രകാശ്; 'ഇനി ബിജെപിയിലേക്കാണോ?'

വിഡി സതീശന്റെ പ്രവര്‍ത്തനശൈലിയില്‍ വിമര്‍ശനം; ഭിന്നത പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്
