'ഡോക്യുമെന്ററിയെ കുറിച്ച് അറിയില്ല'; ബിബിസി വിവാദത്തില്‍ യുഎസിന്റെ പ്രതികരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യൂമെന്ററി വിവാദത്തില്‍ പ്രതികരണവുമായി യുഎസ്

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:16 am IST
Edited by :migrator


പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യൂമെന്ററി വിവാദത്തില്‍ പ്രതികരണവുമായി യുഎസ്. ഇന്ത്യയും അമേരിക്കയും തമ്മില്‍ പങ്കുവയ്ക്കുന്ന മൂല്യങ്ങളെ കുറിച്ചാണ് അറിയുന്നതെന്നും ഡോക്യുമെന്ററിയെ കുറിച്ച് അറിയില്ലെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ഡോക്യുമെന്ററി വിവാദത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'നിങ്ങള്‍ പറയുന്ന ഡോക്യുമെന്ററിയെ കുറിച്ച് അറിയില്ല. പക്ഷേ, രണ്ട് ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ പങ്കുവയ്ക്കുന്ന മൂല്യങ്ങളെ കുറിച്ച് പരിചയമുണ്ട്.'-നെഡ് പറഞ്ഞു. ഇന്ത്യയുമായി ആഗോള നയതന്ത്ര ബന്ധം സൂക്ഷിക്കുന്നതിന് നിരവധി ഘടകങ്ങളുണ്ട്. അടുത്ത രാഷ്ട്രീയ, സാമ്പത്തിക ബന്ധമുണ്ട്, ഇന്ത്യയിലൈയും അമേരിക്കയിലെയും ജനങ്ങള്‍ തമ്മില്‍ അസാധാരണമായ ആഴത്തിലുള്ള ബന്ധമുണ്ടെന്നും നെഡ് പ്രൈസ് പറഞ്ഞു.

ഡോക്യുമെന്ററി വിവാദത്തില്‍ മോദിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാഗത്തുനിന്നുണ്ടായത്. ഡോക്യുമെന്ററിയിലെ കഥാപാത്ര നിര്‍മ്മിതിയോട് യോജിക്കുന്നില്ല എന്നായിരുന്നു ബ്രിട്ടീഷ് പാര്‍ലമെന്ററില്‍ ഋഷി സുനക് പറഞ്ഞത്. 

അതേസമയം, വിവാദങ്ങള്‍ക്കിടയിലും  'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി പുറത്തുവിട്ടു. ഗുജറാത്ത് കലാപത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതായിരുന്നു ഡോക്യമെന്ററിയുടെ ആദ്യം ഭാഗം. ഡോക്യുമെന്ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now