അമേരിക്കയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്; പത്ത് മരണം; നിരവധി പേര്‍ക്ക് പരിക്ക് 

അമേരിക്കയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്; പത്ത് മരണം; നിരവധി പേര്‍ക്ക് പരിക്ക് 

ചിത്രം: എഎൻഐ
Last Updated :20 January 2024, 8:42 am IST

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കൊളൊറാഡോയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്പ്. സംഭവത്തില്‍ ഒരു പൊലീസുകാരന്‍ അടക്കം പത്ത് പേര്‍ മരിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വെടിവയ്പ്പ് നടത്തിയ അക്രമിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് പിടികൂടിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

കൊളൊറാഡോയിലുള്ള ബോള്‍ഡര്‍ നഗരത്തിലെ കിങ്‌സ് സൂപ്പേഴ്‌സ് എന്ന പലചരക്ക് കടയിലാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച പ്രാദേശിക സമയം മൂന്ന് മണിയോടെയാണ് ആക്രമണം. കടയില്‍ കൂടി നിന്ന ജനക്കൂട്ടത്തിന് നേരെ അക്രമി നിറയൊഴിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പൊലീസിന് നല്‍കിയ വിവരം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

വെടിവയ്പ്പുണ്ടായതോടെ ആള്‍ക്കൂട്ടം ചിതറിയോടിയെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ അക്രമിയുടെ കാലിന് പരിക്കേറ്റതായും ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി ജയിലിലേക്ക് മാറ്റിയതായും പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now