
പ്രണയത്തിൽ 'വീണു'; വിവാഹശേഷം ഒന്നിച്ചുള്ള ആദ്യ നൃത്തം, അപ്രതീക്ഷിത ക്ലൈമാക്സ്; വിഡിയോ വൈറൽ
അതിഥികളെല്ലാം നോക്കിനിൽക്കെ പാട്ടിനൊപ്പം ആദ്യമായി കൈകൾ കോർത്തുപിടിച്ച് ചുവടുവയ്ക്കുകയായിരുന്നു മരിയയും ഡേവിഡും
വിവാഹത്തിനിടെ നടന്ന അപ്രതീക്ഷിത സംഭവത്തിന്റെ വിഡിയോ പങ്കുവച്ച് ഞെട്ടിച്ചിരിക്കുകയാണ് ഒരു നവവധു. ദമ്പതികളായി ആദ്യമായി ചുവടുവയ്ക്കുന്നതിനിടെ ചെറുതായൊന്ന് പിഴച്ച് ഇരുവരും നിലത്തുവീഴുന്നതാണ് വിഡിയോയിൽ മരിയ ബ്ലങ്കാർഡും ഭർത്താവുമാണ് ദൃശ്യങ്ങളിൽ. മരിയ തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നതും.
വിവാഹത്തിനെത്തിയ അതിഥികളെല്ലാം നോക്കിനിൽക്കെ പാട്ടിനൊപ്പം ആദ്യമായി കൈകൾ കോർത്തുപിടിച്ച് ചുവടുവയ്ക്കുകയായിരുന്നു മരിയയും ഭർത്താവ് ഡേവിഡും. എന്നാൽ മരിയയെ ഒരു കൈയിൽ താങ്ങുന്നതിനിടെ കാര്യങ്ങൾ കൈവിട്ടുപോയി. ഇരുവരും ദാ കിടക്കുന്നു നിലത്ത്.
'ഫോളിങ് ഇൻ ലവ്'
ഫോളിങ് ഇൻ ലവ് എന്ന ക്യാപ്ഷനോടെ നർമ്മം ഒട്ടും വിടാതെ തന്നെയാണ് മരിയ വിഡിയോ പങ്കുവച്ചത്. വീണതിന് തന്റെ പങ്കാളിയെ മാത്രം പഴിപറയാൻ കഴിയില്ലെന്നാണ് മരിയ പറയുന്നത്. എന്നാൽ താൻ ആഗ്രഹിച്ച ക്ലൈമാക്‌സ് അല്ല സംഭവിച്ചതെന്ന് മരിയ സമ്മതിച്ചു.
മനോഹരമായ നൃത്തം, ഗംഭീര ക്ലൈമാക്‌സ്
ഇതിനോടകം വൈറലായ വിഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്നാണ് കമന്റുകൾ. ശരിക്കും ഓർത്തിരിക്കുന്ന ഒരു നിമിഷം തന്നെയായിരിക്കും ഇതെന്നും ചിലർ പറയുന്നു. മനോഹരമായ നൃത്തവും അതിലും ഗംഭീരമായ ക്ലൈമാക്‌സും എന്ന് കമന്റിൽ വായിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്



