രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് 10 വയസുകാരിയെ ചെന്നായ ആക്രമിക്കാന്‍ മുതിര്‍ന്നത്

ചെന്നായയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടി
Last Updated :20 January 2024, 8:47 am IST

News Now

കാനഡയില്‍ പത്തുവയസുകാരിയെ ചെന്നായയുടെ ആക്രമണത്തില്‍ നിന്ന് വളര്‍ത്തുനായ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. ടൊറോന്റോയിലെ സ്‌കാര്‍ബറോയിലാണ് സംഭവം.

രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് 10 വയസുകാരിയെ ചെന്നായ ആക്രമിക്കാന്‍ മുതിര്‍ന്നത്. ചെന്നായയെ കണ്ട് ഭയന്ന പത്തുവയസുകാരി ഓടി. പത്തുവയസുകാരിയുടെ പിന്നാലെ ചെന്നായയും പാഞ്ഞു. ചെന്നായയില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ വളര്‍ത്തുനായ ജീവന്‍ പണയം വെച്ചും പൊരുതുന്നതാണ്് വീഡിയോയുടെ ഉള്ളടക്കം.

വളര്‍ത്തുനായയേക്കാള്‍ വലിപ്പമുള്ള ചെന്നായയോട് നേര്‍ക്കുനേര്‍ നിന്ന് പൊരുതുന്ന വീഡിയോയാണ് വൈറലാകുന്നത്. ചെന്നായ പിന്നാലെ പാഞ്ഞതോടെ, വളര്‍ത്തുനായയുടെ ചങ്ങല വിട്ടുകളഞ്ഞാണ് പെണ്‍കുട്ടി ജീവനും കൊണ്ട് ഓടിയത്. അലറി കരഞ്ഞ്് പെണ്‍കുട്ടി അടുത്ത വീട്ടില്‍ രക്ഷ തേടിയ സമയത്തും ചെന്നായയുമായി പൊരുതുകയായിരുന്നു വളര്‍ത്തുനായ. നിരവധി തവണ കടിയേറ്റെങ്കിലും ചെന്നായയുമായി നേര്‍ക്കുനേര്‍ നിന്ന് പൊരുതിയ വളര്‍ത്തുനായ സോഷ്യല്‍മീഡിയയില്‍ താരമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates