അമ്മയ്‌ക്കൊപ്പം ട്രെയിന്‍ കാത്തുനിന്നു; മൂന്നു വയസുകാരിയെ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ട് യുവതി; വീഡിയോ
അമ്മയോടൊപ്പം പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്നതിനിടെയാണ് അപരിചിതയായ സ്ത്രീ ഈ പെണ്‍കുട്ടിയെ പൊടുന്നനെ ട്രാക്കിലേക്ക് തള്ളിയിടുന്നത്.
വാഷിങ്ടണ്‍: മൂന്നുവയസുകാരിയെ റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തില്‍ യുവതി അറസ്റ്റില്‍. അമേരിക്കയിലെ ഒറിഗണിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. അമ്മയോടൊപ്പം പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്നതിനിടെയാണ് അപരിചിതയായ സ്ത്രീ ഈ പെണ്‍കുട്ടിയെ പൊടുന്നനെ ട്രാക്കിലേക്ക് തള്ളിയിടുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
സംഭവത്തില്‍ 32കാരിയായ ബ്രിയാന ലെയ്സ് വര്‍ക്ക്മാന്‍ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് യുവതി കുട്ടിയെ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിടുന്നത്. ഇതിന് ശേഷം ഇവര്‍ തിരികെ സീറ്റില്‍ വന്നിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ട്രെയിന്‍ വരുന്നതിന് തൊട്ടു മുന്‍പായിരുന്നു സംഭവം.
Graphic:
â Andy Ngô(@MrAndyNgo) December 30, 2022
On Dec. 28 at the Gateway Transit Center in Portland, OR, a person shoved a toddler face first into the train tracks. The suspect was apprehended. Antifa & far-left activists in the city have argued against police patrolling public transport, saying it endangers people. pic.twitter.com/H22zL6Zly5
പ്ലാറ്റ് ഫോമിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് കുട്ടിയെ ട്രാക്കില്‍ നിന്ന് വലിച്ചെടുത്ത് രക്ഷപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്



