കോണിപ്പടിയിൽ നിന്ന് വഴുതി വീണു; പുടിന് പരിക്ക്; ആരോഗ്യ സ്ഥിതിയിൽ ആശങ്ക
പുടിൻ കോണിപ്പടികൾ ഇറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീഴ്ചയിൽ നടുവിന് പരിക്കേറ്റതായും വാർത്തകളുണ്ട്
മോസ്‌ക്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് കോണിപ്പടിയിൽ നിന്ന് വഴുതി വീണ് പരിക്കേറ്റതായി റിപ്പോർട്ടുകൾ. മോസ്ക്കോയിലെ ഔദ്യോഗിക വസതിയിൽ വച്ചാണ് അപകടം സംഭവിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പുടിന്റെ ആരോഗ്യം സംബന്ധിച്ച് നേരെത്തെ തന്നെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹം കോണിപ്പടിയിൽ നിന്ന് വീണതായുള്ള വാർത്തകളും വരുന്നത്.
വീഴ്ചയുടെ ആഘാതത്തിൽ അദ്ദേഹം മലമൂത്ര വിസർജനം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. പുടിൻ കോണിപ്പടികൾ ഇറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീഴ്ചയിൽ നടുവിന് പരിക്കേറ്റതായും വാർത്തകളുണ്ട്.
വീണ ഉടനെത്തന്നെ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ സഹായത്തിനെത്തി. തുടർന്ന് അദ്ദേഹത്തിന് വൈദ്യ സഹായം നൽകി. പുടിന് വയറിനെയും കുടലിനെയും ബാധിക്കുന്ന അർബുദം സ്ഥിരീകരിച്ചിരുന്നതായും അതിൻറെ ഫലമായാണ് നിയന്ത്രിക്കാനാവാത്ത മലമൂത്ര വിസർജനം സംഭവിച്ചതെന്നും പുടിന്റെ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
വഴുതി വീഴുന്നത് തടയാനുള്ള ചെരുപ്പുകളാണ് പുടിൻ വീട്ടിൽ ധരിക്കാറുള്ളത്. എന്നിട്ടും അപകടം സംഭവിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ
ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം


