
'ഇത് അവസാനിക്കാൻ പോകുന്നു'; റഷ്യ- യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് പുടിൻ
പക്ഷേ ഇത് റഷ്യയ്ക്കും യുക്രെയ്നും വേണ്ടിയുള്ള കാര്യമാണ്.

മോസ്കോ: റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. നാല് വർഷത്തിലേറെയായി നീണ്ടു നിന്ന പോരാട്ടം അവസാനിപ്പിക്കാൻ സഹായിച്ച യുഎസിന് നന്ദിയെന്നും പുടിൻ അറിയിച്ചു. യുക്രെയ്നും റഷ്യയും മൂന്ന് ദിവസത്തേയ്ക്ക് വെടിനിർത്തൽ നടപ്പിലാക്കണമെന്നും യുദ്ധത്തടവുകാരെ കൈമാറണമെന്നുമുള്ള ട്രംപിന്റെ നിർദേശത്തിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം.
"ഈ വിഷയം അവസാനിക്കുകയാണെന്ന് ഞാൻ കരുതുന്നു". - യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് പുടിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘‘ചർച്ചകൾ സുഗമമാക്കിയതിന് യുഎസിന് ഞങ്ങൾ നന്ദിയുള്ളവരാണ്. പക്ഷേ ഇത് റഷ്യയ്ക്കും യുക്രെയ്നും വേണ്ടിയുള്ള കാര്യമാണ്. യുക്രെയ്ൻ സംഘർഷം അവസാനിക്കുകയാണ്.
ഡോണൾഡ് ട്രംപ് നിർദേശിച്ച യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനായി, യുക്രെയ്ന്റെ പ്രതികരണത്തിന് കാത്തുനിൽക്കുകയാണ് റഷ്യ. ട്രംപിന്റെ നിർദേശത്തിന് യുക്രെയ്ൻ പ്രതികരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ, ഇതുവരെ ഞങ്ങൾക്ക് ഒരു നിർദേശവും ലഭിച്ചിട്ടില്ല".- പുടിൻ പറഞ്ഞു.
മെയ് 9 മുതൽ 11 വരെ മൂന്ന് ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കാൻ യുഎസ് പ്രസിഡന്റ് നിർദേശിച്ചിരുന്നു. 1000 യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനും നിർദേശിച്ചിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Vladimir Putin on Russia's War With Ukraine.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഭീകരതയ്ക്ക് സഹായം നല്കുന്ന കേന്ദ്രങ്ങളെ തകര്‍ക്കണം'; പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മോദി

ദുബൈയിലെ 'ആ ചുവന്ന പ്രകാശം' അണയാന്‍ പോകുന്നു; അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രം, 'ടൊയോട്ട ബില്‍ഡിങ്' വിസ്മൃതിയിലേക്ക്

