
നഗരത്തെ വിഴുങ്ങാന്‍ കാട്ടുതീ; കെട്ടിടങ്ങള്‍ കത്തി, ഹൈവേകളിലും വ്യാപിച്ചു, ഇറ്റലിയില്‍ ഗുരുതര സാഹചര്യം (വീഡിയോ)
ഇറ്റലിയിലെ സിസിലി ഐലന്‍ഡിലെ കാട്ടുതീ നഗരത്തിലേക്ക് വ്യാപിക്കുന്നു.
ഇറ്റലിയിലെ സിസിലി ഐലന്‍ഡിലെ കാട്ടുതീ നഗരത്തിലേക്ക് വ്യാപിക്കുന്നു. കെട്ടിടങ്ങള്‍ക്ക് സമീപവും റോഡരികിലും കാട്ടുതീ ആളിപ്പടരുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ഇറ്റിലിയുടെ തെക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപില്‍ നിന്ന് ഇതിനോടകം നിരവധിപേരെ മാറ്റി പാര്‍പ്പിച്ചു കഴിഞ്ഞു. മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാട്ടുതീ നിയന്ത്രവിധേയമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീ വ്യാപിക്കുകയാണ്.
കഴിഞ്ഞദിവസം സിസിലി ഐലന്‍ഡിലെ വലിയ വിമാനത്താവളമായ കതാനിയ എയര്‍പോര്‍ട്ടിന് സമീപം വരെ കാട്ടുതീ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിമാനത്താവളം അടച്ചു.
Extremely dangerous situation in Sicily. Wildfire burning close to cars driving on the highway. pic.twitter.com/jvDiXT0F8g
â Jack Straw (@JackStr42679640) July 26, 2023
ജലം ശേഖരിക്കാന്‍ സംവിധാനമുള്ള പ്രത്യേക വിമാനങ്ങളില്‍ സമുദ്രജലം സംഭരിച്ച്, വനമേഖലയിലെ അഗ്നിബാധിത പ്രദേശങ്ങളില്‍ ഒഴിക്കുന്നുണ്ട്. കാലാബ്രിയ, കാമ്പാനിയ, സാര്ദിനിയ, സിസിലി എന്നിവിടങ്ങളില്‍ വലിയതോതില്‍ വനമേഖല കത്തിനശിച്ചിട്ടുണ്ട്. ഇറ്റലിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് സിസിലി ഐലന്‍ഡ്. ഇവേടക്കുള്ള ഗഗാതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ ചൂടു സഹിക്കാൻ വയ്യ!; സോഷ്യൽമീഡിയയിൽ തരംഗമായി ഫാൻ ഘടിപ്പിച്ച ജപ്പാൻ ജാക്കറ്റ്
സമകാലിക മലയാളം ഇ്പ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്

മുംബൈയിലും പ്രതിഷേധം; ഇമ്രാന് ഖാന് കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി

'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍



