ലിംഗസമത്വം വേണമെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് വനിതാ ദിനത്തില്‍ നേപ്പാളില്‍ ഈ ഓട്ടമത്സരം നടന്നത്

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യത്തില്‍ നിന്ന്‌
Last Updated :20 January 2024, 8:41 am IST

News Now

ഭര്‍ത്താക്കന്‍മാരെ തോളിലേറ്റി ഭാര്യമാരുടെ ഓട്ടമത്സരം. ലിംഗസമത്വം വേണമെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് വനിതാ ദിനത്തില്‍ നേപ്പാളില്‍ ഈ ഓട്ടമത്സരം നടന്നത്. ദേവ്ഘട്ട് വില്ലേജ് കൗണ്‍സില്‍ സംഘടിപ്പിച്ച മല്‍സരത്തിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി സംഘാടകര്‍ ആദരിച്ചു.  സ്ത്രീകളുടെ ശക്തി കാണിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു മത്സരം നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

'എന്റെ ഭര്‍ത്താവിനെ മുതുകിലേറ്റിയാണ് ഞാന്‍ ഈ മത്സരത്തില്‍ പങ്കെടുത്തത്. നിരവധി പേരുടെ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാന്‍ ഇവിടെ എത്തിയത്. ഈ മത്സരം ഒരു വല്ലാത്ത അനുഭവമായിരുന്നു. സ്ത്രീകള്‍ കുടുതല്‍ പരിഗണനയും ബഹുമാനവും അര്‍ഹിക്കുന്നു.'മത്സരത്തില്‍ പങ്കെടുത്ത പശുപതി ശ്രേഷ്ഠ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates