
കുട്ടികളുടെ മൃതദേഹം ഡിക്കിയിലിട്ട് കാറിൽ കറങ്ങിയത് ഒരു വർഷത്തിലേറെ, കുടുങ്ങിയത് വാഹനപരിശോധനയിൽ; 33കാരി അറസ്റ്റിൽ
ഏഴുവയസുകാരിയുടെയും അഞ്ചുവയസുകാരന്റെയും മൃതദേഹങ്ങളാണ് കാറിലുണ്ടായിരുന്നത്

വാഷിങ്ടൺ: സഹോദരിയുടെ മക്കളുടെ മൃതദേഹങ്ങൾ ഒരു വർഷത്തിലധികമായി കാറിൽ സൂക്ഷിച്ച 33കാരി അറസ്റ്റിൽ. അമേരിക്കയിൽ വാഹന പരിശോധനയ്ക്കിടെയാണ് മൃതദേഹവുമായി കറങ്ങിനടന്ന യുവതി പിടിയിലായത്. അമേരിക്കൻ മോട്ടോറിസ്റ്റായ നികോളെ ജോൺസനാണ് അറസ്റ്റിലായത്.
കിഴക്കൻ തീരമായ ബാൾട്ടിമോർ സ്വദേശിയാണ് നികോളെ. മൃതദേഹങ്ങൾ കാറിന്റെ ഡിക്കിയിൽ പ്ലാസ്റ്റിക് കവറിൽ കെട്ടിവച്ച് അവർ സാധാരണപോലെ അമേരിക്കൻ നിരത്തുകളിൽ വാഹനമോടിച്ചിരുന്നു. അമിതവേഗത്തിലെത്തിയ നിക്കോളെയുടെ വാഹനം പൊലീസ് തടഞ്ഞുനിർത്തുകയായിരുന്നു. മതിയായ രേഖകൾ ഇല്ലെന്ന് കാണിച്ച് പൊലീസ് കാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഇവർക്കെതിരെ ബാലപീഡനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
സഹോദരിയുടെ മക്കളായ ഏഴുവയസുകാരിയുടെയും അഞ്ചുവയസുകാരന്റെയും മൃതദേഹങ്ങളാണ് കാറിലുണ്ടായിരുന്നത്. കഴിഞ്ഞവർഷം മേയിലാണ് നികോളെ പെൺകുട്ടിയെ കൊന്നത്. രണ്ടു കുട്ടികളെയും നിരന്തരം മർദിച്ചിരുന്നെന്നും തല തറയിലിടിച്ച് വീണാണ് പെൺകുട്ടി മരിച്ചതെന്നും നികോളെ സമ്മതിച്ചു. ആൺകുട്ടിയുടെ മരണത്തെക്കുറിച്ച് നിക്കോളെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

