കാമുകന്റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ചതിന് പിന്നാലെ യുവതി 650 അടി താഴ്ചയുള്ള കൊക്കയില്‍ വീണു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:38 am IST

News Now

കാമുകന്റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ചതിന് പിന്നാലെ യുവതി 650 അടി താഴ്ചയുള്ള കൊക്കയില്‍ വീണു. ആസ്‌ട്രേലിയയിലാണ് സംഭവം നടന്നത്. 27കാരനായ യുവാവ് 32കാരിയായ യുവതിയോട് പ്രണയം തുറന്നുപറയാനായി 650അടി ഉയരമുള്ള മലമുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു. അഭ്യര്‍ത്ഥനയ്ക്ക് സമ്മതം അറിയിച്ചതിന് പിന്നാലെ യുവതി കാല്‍വഴുതി താഴേക്ക് പതിക്കുകയായിരുന്നു. എന്നാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 

മഞ്ഞുകട്ടകള്‍ക്ക് മുകളിലാണ് യുവതി വീണത്. അതിനാല്‍ വലിയ പരിക്കുകളൊന്നും ഏറ്റില്ല. യുവതിയെ പിടിച്ചുകയറ്റാന്‍ ശ്രമിക്കുന്നതിനിടെ യുവാവും താഴേക്ക് വീണു. അമ്പതടി താഴ്ചയില്‍ മലഞ്ചെരുവില്‍ തങ്ങി നിന്നു. 

യുവതി വീണു കിടക്കുന്നത് മറ്റൊരാളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തകരെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. ഹെലികോപ്റ്ററില്‍ എത്തിയാണ് മലഞ്ചെരുവില്‍ തൂങ്ങിക്കിടന്ന യുവാവിനെ സംഘം രക്ഷിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates