സംസ്‌കാരത്തിനായി ശവപ്പെട്ടി എടുക്കുമ്പോഴാണ് പെട്ടിക്കകത്ത് നിന്ന് മുട്ടിവിളിക്കുന്നത് കേട്ടത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:01 am IST

News Now

ശവസംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ യുവതിക്ക് പുനര്‍ജന്മം. സംസ്‌കാരത്തിനായി ശവപ്പെട്ടി എടുക്കുമ്പോഴാണ് പെട്ടിക്കകത്ത് നിന്ന് മുട്ടിവിളിക്കുന്നത് കേട്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ പെട്ടി തുറന്നു നോക്കിയപ്പോള്‍ യുവതിക്ക് ജീവനുണ്ടെന്ന് കണ്ടെത്തി. പെറുവിലാണ് സംഭവം. 

റോസ ഇസബെല്‍ സെസ്‌പെഡസ് സെല്ലാക്ക എന്ന യുവതിക്കാണ് പുനര്‍ജന്മം ലഭിച്ചത്. വാഹനപകടത്തെ തുടര്‍ന്ന് റോസ മരിച്ചെന്നാണ് ബന്ധുക്കള്‍ കരുതിയത്. ഏപ്രില്‍ 26നായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. തുടര്‍ന്ന് സംസ്‌കാരത്തിനായുള്ള ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പെട്ടി എടുക്കുന്നതിനിടെ ആളിന് ജീവനുണ്ടെന്ന് മനസിലാകുകയായിരുന്നു.

'അവള്‍ കണ്ണുകള്‍ തുറന്നു. ആകെ വിയര്‍ത്തിരുന്നു. ഞാന്‍ വേഗം ഓഫീസിലെത്തി പോലീസിനെ വിളിച്ചു.' സെമിത്തേരി നടത്തിപ്പുകാരനായ ജുവാന്‍ സെഗുണ്ടോ കാജോ പറയുന്നു.

റോസയ്ക്ക് ജീവനുണ്ടെന്ന് മനസിലായതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടെവെച്ച് അവര്‍ മരണത്തിന് കീഴടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates