മകന് കഴിക്കാനായി ചിക്കൻ മുറിച്ച് നൽകുന്നതിനിടയിലാണ് ഓർഡറിലെ അപാകത ശ്രദ്ധയിൽപ്പെട്ടത്

ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:45 am IST

News Now

ഓർഡര്‍ ചെയ്ത ചിക്കൻ ഫ്രൈക്ക് പകരം അപ്രതീക്ഷിതമായി കിട്ടിയ ഭക്ഷണം കണ്ട്  അമ്പരന്നിരിക്കുകയാണ് അലിക് പെരേസ്‌ എന്ന യുവതി. ഓൺലൈൻ ആപ്പ് വഴി ഓർഡർ ചെയ്തപ്പോൾ ചിക്കന് പകരം ‘ടവൽ ഫ്രൈ’ ആണ് യുവതിക്ക് ലഭിച്ചത്.  ഫിലിപ്പീൻസിലാണ് സംഭവം. 

മകന് കഴിക്കാനായി ചിക്കൻ മുറിച്ച് നൽകുന്നതിനിടയിലാണ് ഓർഡറിലെ അപാകത യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഫ്രൈഡ് ചിക്കന് പകരം അകത്ത് ഡീപ് ഫ്രൈ ചെയ്ത രൂപത്തിലാണ് ‌ടവ്വൽ കിട്ടിയത്. ഫ്രൈ ചെയ്ത ചിക്കനുള്ളിൽ എങ്ങനെയാണ് ടവ്വൽ കുടുങ്ങുക എന്നാണ് അലിക്കിന്റെ സംശയം.  

ജോലീബീ എന്ന കടയിൽ നിന്ന് വരുത്തിയ ഓർഡറിലാണ് അബദ്ധം കണ്ടെത്തിയത്. ഇത് ശരിക്കും ഞെട്ടിക്കുന്നതാണെന്നും ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണെന്നും യുവതി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates