പ്രതിയുടെ അപ്രതീക്ഷിത പ്രണയാഭ്യർത്ഥന കേട്ട് അമ്പരന്ന ജഡ്ജി, മറുപടിയായി ചെറുതായി  ഒന്ന് പുഞ്ചിരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

ഫ്ലോറിഡ : വിചാരണയ്ക്കിടെ പ്രതി വനിതാ ജഡ്ജിയോട് പ്രണയാഭ്യർത്ഥന നടത്തി. യുഎസ്എയിലെ ഫ്ലോറിഡയിലാണ് കോടതിയിൽ നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്. മോഷണക്കുറ്റത്തിന് അറസ്റ്റിലായ ഡിമിത്രിയസ് ലെവിസ് എന്നയാളാണ് ജഡ്ജിയോട് പ്രണയാഭ്യർത്ഥന നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. 

ബ്രോവാര്‍ജ് കൗണ്ടി കോടതിയിലാണ് വിചാരണ നടന്നത്. തബിത ബ്ലാക്‌മോന്‍ ആയിരുന്നു ജഡ്ജ്. സൂം വഴിയാണ് വിചാരണ നടത്തിയത്. വാദങ്ങളെല്ലാം കേട്ട് വിധി പ്രസ്താവിക്കുന്നതിനിടെ ലെവിസ് ജഡ്ജി തബിതയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ജഡ്ജ്, നിങ്ങള്‍ വളരെയധികം സുന്ദരിയാണ്. 'ഐ ലവ് യൂ, ഐ ലവ് യൂ എന്നായിരുന്നു ലെവിസിന്റെ കമന്റ്. 

പ്രതിയുടെ അപ്രതീക്ഷിത പ്രണയാഭ്യർത്ഥന കേട്ട് അമ്പരന്ന ജഡ്ജി, മറുപടിയായി ചെറുതായി  ഒന്ന് പുഞ്ചിരിച്ചു. തുടർന്ന് മുഖസ്തുതി നിങ്ങളെ പലയിടത്തും എത്തിക്കും, പക്ഷേ ഇവിടെ നടപ്പാകില്ല എന്ന് ജഡ്ജി തബിത പ്രതികരിച്ചു. 5000 രൂപ ബോണ്ട് കെട്ടിവയ്ക്കാന്‍ ലെവിസിന് ശിക്ഷയും വിധിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates