
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ന്യൂയോര്ക്ക്: കെട്ടിടത്തിന്റെ മുകളില് നിന്ന് കയറില് കെട്ടി ചാടി സാഹസികത കാണിക്കുന്നതിനിടെ, യുവതിക്ക് ദാരുണാന്ത്യം. മരത്തില് കയര് കെട്ടി സുരക്ഷ ഉറപ്പാക്കുന്നതിന് മുന്പ് ചാടിയത് മൂലം മതിലില് ഇടിച്ചാണ് യുവതി മരിച്ചത്.
കസാക്കിസ്ഥാനിലാണ് സംഭവം. 33കാരിയായ യെവ്ജീനിയ ലിയോണ്റ്റീവയാണ് ആശയവിനിമയത്തിലെ പോരായ്മകള് കാരണം മരിച്ചത്. 82 അടി ഉയരത്തിലുള്ള കെട്ടിടത്തിന്റെ മുകളില് നിന്ന് ചാടി സാഹസിക പ്രകടനം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഹോട്ടല് കെട്ടിടത്തിന്റെ മുകളില് നിന്ന് ചാടുന്നതും അപകടത്തില്പ്പെടുന്നതുമായ ദൃശ്യങ്ങള് വ്യാപകമായാണ് പ്രചരിക്കുന്നത്.
ദൃശ്യത്തില് യുവതിയെ നോക്കി ആരോ ഐ ലവ് യൂ എന്ന് വിളിക്കുന്നത് കാണാം. കയറില് കെട്ടി ചാടുന്നതില് അനുഭവസമ്പത്തുണ്ട് ലിയോണ്റ്റീവയ്ക്ക്. താഴെ സുരക്ഷിതമായി ഇറങ്ങുന്നതിന് പകരം നിയന്ത്രണം വിട്ട് മതിലില് ഇടിച്ചാണ് യുവതി മരിച്ചത്.
സംഘാടകന് ചാടാന് അനുമതി നല്കുന്നതിന് മുന്പ് യുവതി ചാടിയതാണ് അപകടകാരണമെന്നാണ് റിപ്പോര്ട്ടുകള്. സംഘാടകന് താഴെയുള്ള മരത്തില് കയര് കെട്ടി യുവതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുന്പ് ധൃതിയില് ചാടുകയായിരുന്നു.
82 അടി താഴ്ചയിലേക്ക് ചാടിയ യുവതി നിയന്ത്രണം വിട്ട് മതിലില് ഇടിക്കുന്നത് വീഡിയോയില് വ്യക്തമാണ്. ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന് സാധിച്ചില്ല.
#Kazajistán Bungee mortal: madre de 3 niños muere tras caer 24 metros con la cuerda de protección sin atadura
â MCN Noticias (@mcn24H) October 12, 2021
Yevgenia Leontyeva, de 33 años, falleció cuando se lanzó desde la azotea del hotel #Karaganda en un evento de deporte extremo. pic.twitter.com/SWlPhE4b4I
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


