
കൂടു പൂട്ടാൻ മറന്നു; ഭക്ഷണം നൽകുന്നതിനിടെ ജീവനക്കാരനെ സിംഹം കടിച്ചു കൊന്നു
ഭക്ഷണം കൊടുക്കുന്നതിനിടെ സിംഹം ജീവനക്കാരന്റെ കഴുത്തിൽ കടിച്ചു പിടിക്കുകയായിരുന്നു

ടോക്കിയോ: ജപ്പാനിൽ ഭക്ഷണം നൽകാനെത്തിയ മൃഗശാലയിലെ ജീവനക്കാരനെ സിംഹം കടിച്ചു കൊന്നു. 53കാരനായ കെനിച്ചി കട്ടോയാണ് രക്തം വാർന്ന് മരിച്ചത്. ജപ്പാനിലെ ടൊഹോക്കു സഫാരി പാർക്കിൽ വ്യാഴാഴ്‌ചയാണ് സംഭവം.
ജീവനക്കാരൻ ഭക്ഷണം നൽകാൻ നേരം കൂട് അടയ്‌ക്കാൻ മറന്നതാണ് അപകടത്തിന് കാരണം എന്നാണ് മൃഗശാല അധികൃതർ പറയുന്നത്. ഭക്ഷണം നൽകുമ്പോൾ കൂടിനുള്ളിലെ രണ്ടാമത്തെ വാതിൽ പൂട്ടിയിരിക്കണം. എന്നാൽ ജീവനക്കാരൻ വാതിൽ അടയ്‌ക്കാതെയാണ് സിംഹത്തിന് ഭക്ഷണം നൽകിയത്. ഇതിലൂടെ സിംഹം പുറത്തു വരികയും ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നുവെന്ന് മൃഗശാല അധികൃതർ പറഞ്ഞു.
പരിചയസമ്പന്നനായ ജീവനക്കാരനായിരുന്നു കെനിച്ചി. ഭക്ഷണം കൊടുക്കുന്നതിനിടെ ജീവനക്കാരന്റെ കഴുത്തിൽ കടിച്ചു പിടിക്കുകയായിരുന്നു സിംഹം. രക്ത വാർന്നു കിടന്ന ജീവനക്കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
