അമേരിക്കയിലെ അലബാമയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ കുട്ടികള്‍ ഉള്‍പ്പെടെ 23 മരണം

Last Updated :20 January 2024, 7:56 am IST

News Now

അലബാമ: അമേരിക്കയിലെ അലബാമയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ കുട്ടികള്‍ ഉള്‍പ്പെടെ 23 മരണം. ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ആറുവര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റാണിത്.

 ഈസ്റ്റ് അലബാമയിലെ ലീ കൗണ്ടിയിലാണ് ഞായറാഴ്ച ചുഴലിക്കാറ്റ് വീശിയടിച്ചത്.  മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ് സൂചന. എത്രപേര്‍ക്ക് പരിക്കേറ്റുവെന്ന് ഇതുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് കൗണ്ടി ഷെരീഫ് ജെയ് ജോന്‍സ് പറഞ്ഞു. 

 266 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയതെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈസ്റ്റ് അലബാമ മെഡിക്കല്‍ സെന്ററില്‍ മാത്രം 40 ഒളം പേരെ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരിച്ച 23 പേരില്‍ ആറു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു എന്നാണ് വാര്‍ത്ത.

പലസ്ഥലങ്ങളിലും ചുഴലിക്കാറ്റില്‍ പെട്ടവര്‍ കുടുങ്ങികിടക്കുന്നുണ്ടെന്നും. വന്‍മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണതിനാല്‍ ഇവരില്‍ എത്താന്‍ സാധിക്കുന്നില്ല എന്നുമാണ് പ്രാദേശിക ഭരണകൂടം പറയുന്നത്. എന്നാല്‍ അഗ്‌നിശമന സേനയും പൊലീസും ഈ തടസങ്ങള്‍ നീക്കിവരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് സ്ഥിതിഗതികള്‍ നേരിടാനും, സുരക്ഷിതരായി ഇരിക്കാനും ട്വീറ്റ് ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമേരിക്കയില്‍ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; 23 മരണം, കനത്ത നാശനഷ്ടം