ജക്കാര്‍ത്തയില്‍ നിന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്ക് പോയ ലയണ്‍ എയറിന്റെ ജെ.ടി 610 വിമാനമാണ് പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്ക് ശേഷം തകര്‍ന്ന് വീണത്

Last Updated :20 January 2024, 12:20 am IST

News Now

ജക്കാര്‍ത്ത:  ഇന്‍ഡൊനീഷ്യയിലെ ലയണ്‍ എയര്‍ കമ്പനിയുടെ യാത്രാവിമാനം കടലില്‍ തകര്‍ന്ന് വീണു. ജക്കാര്‍ത്തയില്‍ നിന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്ക് പോയ ലയണ്‍ എയറിന്റെ ജെ.ടി 610 വിമാനമാണ് പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്ക് ശേഷം തകര്‍ന്ന് വീണത്. ബോയിംഗ് 737 മാക്‌സ് 8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

Story image

പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.33 നാണ് വിമാനവുമായി അവസാനം ആശയവിനിമയം നടന്നത്. 6.20 നാണ് വിമാനം പറന്നുയര്‍ന്നത്.  വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടെന്ന് വ്യക്തമല്ല. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്. വിമാനത്തില്‍ 162 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍ഡോനേഷ്യന്‍ യാത്രാ വിമാനം കടലില്‍ തകര്‍ന്നു വീണു