
News Now
പ്രേം നസീര് ജന്മശതാബ്ദി ആഘോഷിക്കാന് സര്ക്കാര്; നാലുമാസം നീണ്ടുനില്ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്ഹിയില് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

വാഷിങ്ടണ് : ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അവസാന സംവാദത്തിനിടെയാണ് ട്രംപ് ഇന്ത്യക്കെതിരെ വിമര്ശനം ഉന്നയിച്ചത്.
ചൈനയെ നോക്കൂ, അത് എത്ര മലിനമാണ്. റഷ്യയെ നോക്കൂ, ഇന്ത്യയെ നോക്കൂ. വായു മലിനമാണ്. ട്രംപ് അഭിപ്രായപ്പെട്ടു. കാലാവസ്ഥ സംബന്ധിച്ച പാരീസ് ഉടമ്പടിയില് നിന്നും പിന്മാറാനുള്ള തന്റെ തീരുമാനത്തെയും ട്രംപ് ന്യായീകരിച്ചു.
യുഎസിന് ട്രില്യണ് ഡോളര് എടുക്കേണ്ടിവന്നു. അതിനാല് പാരീസ് ഉടമ്പടിയില് നിന്ന് പുറത്തുപോയി, തങ്ങളോട് അന്യായമായാണ് ഉടമ്പടിയില് പെരുമാറിയതെന്നും ട്രംപ് കുറ്റപ്പെടുത്തി.
ജയിച്ചാല് ആദ്യം എന്തു ചെയ്യും എന്ന ചോദ്യത്തിന് ചൈന പ്ലേഗ് പരത്തുന്നതിന് മുമ്പ് അമേരിക്കയെ സജ്ജമാക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കന് സമ്പദ് വ്യവസ്ഥയെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് ചെയ്യാത്തവര്ക്കും ചെയ്തവര്ക്കും പ്രതീക്ഷകള് നല്കുമെന്നായിരുന്നു ബൈഡന് മറുപടി പറഞ്ഞത്. കെട്ടുകഥകള്ക്ക് മേലെ ശാസ്ത്രചിന്തകള് ഉയര്ത്തിപ്പിടിക്കും. കോവിഡ് വ്യാപനം തടയാന് ട്രംപിന് വ്യക്തമായ പദ്ധതിയില്ലെന്നും കറുത്ത തണുപ്പുകാലത്തേക്കാണ് രാജ്യം നീങ്ങുന്നതെന്നും ബൈഡന് ആരോപിച്ചു.
ട്രംപിന്റെ പ്രസ്താവനയില് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്ഗ്രസ് നേതാവ് കപില് സിബല് രംഗത്തെത്തി. ട്രംപിനെ ഉത്തമനായ സുഹൃത്ത് എന്നായിരുന്നു മോദി വിശേഷിപ്പിച്ചിരുന്നത്. ഹൗഡി മോഡിയുടെ ഫലമെന്നും സിബല് അഭിപ്രായപ്പെട്ടു.
Trump : Fruits of Friendship
â Kapil Sibal (@KapilSibal) October 23, 2020
1) Questions Indiaâs COVID death toll
2) Says India sends dirt up into the air
India â air is filthy â
3) Called India â tariff king â
The result of âHowdy Modi â !
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



