
കിം ജോങ് നാമിനെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ദൃശ്യത്തില്‍ രണ്ട് യുവതികള്‍ കിം ജോങ് നാമിന്റെ മുഖത്തിന് നേരെ പെട്ടെന്ന് അക്രമിക്കുന്നതായിട്ടാണ് കാട്ടുന്നത്.

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരന് കിം ജോങ് നാം മലേഷ്യയിലെ ക്വാലലംപൂര് എയര്‍പോര്‍ട്ടില്‍ വെച്ച് അക്രമിക്കപ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യത്തില്‍ രണ്ട് യുവതികള്‍ കിം ജോങ് നാമിന്റെ മുഖത്തിന് നേരെ പെട്ടെന്ന് അക്രമിക്കുന്നതായിട്ടാണ് കാട്ടുന്നത്.
നാം എയര്‍പോര്‍ട്ടില്‍ കൂടി നടക്കുമ്പോള്‍ ഇടതു വശത്തു നിന്നും ഒരു യുവതി അക്രമിക്കുകയും തൊട്ടു പിന്നാലെ വലതു വശത്തു നിന്നും വേറെയൊരു യുവതി നാമിന്റെ മുഖത്തിന് നേരെ അക്രമിക്കുന്നതുമാണ് ദൃശ്യത്തില്‍ കാണിക്കുന്നത്. സെക്കന്റുകള്‍ക്കകം അക്രമം നടത്തിയവര്‍ രണ്ടു വശങ്ങളിലേക്ക് നടന്നു പോകുന്നു. കുറച്ചു നേരം പകച്ചു നിന്നതിന് ശേഷം എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കോരോട് നാം തനിക്ക് നേരെ അക്രമം നടന്നു എന്ന് വിശദീകരിക്കുന്നതും, തുടര്‍ന്ന് അവരുടെ കൂടെ നടന്നു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. നാമിന്റെ കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ നാല്പേരെ മലേഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

