
കൂട്ടക്കുഴിമാടമൊരുക്കി ന്യൂയോർക്ക്
കൂട്ടക്കുഴിമാടമൊരുക്കി ന്യൂയോർക്ക്

ന്യൂയോര്‍ക്ക്: കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ മരണം 17,000 കടന്നു. 7000 പേരാണ് കോവിഡ് 19 ബാധിച്ച് ന്യൂയോർക്കിൽ മാത്രം മരിച്ചത്. ന്യൂയോർക്കിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞിരിക്കുന്നു. പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം ഒരു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ അധികം കേസുകളാണ് ന്യൂയോര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മരണ സംഖ്യ ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്കരിക്കാനായി ഒരു വലിയ കുഴിമാടമൊരുക്കിയിരിക്കുകയാണ് ന്യൂയോര്‍ക്ക്. ന്യൂയോര്‍ക്കിലെ ഹാര്‍ട്ട് ഐലന്‍ഡിലാണ് വലിയ കുഴിമാടം തീര്‍ത്തിരിക്കുന്നത്. ശവ സംസ്കാരത്തിനുള്ള ചെലവു വഹിക്കാന്‍ സാധിക്കാത്തവരോ അടുത്ത ബന്ധുക്കളില്ലാത്തവരോ ആയ ന്യൂയോര്‍ക്കുകാരുടെ ശവസംസ്കാരം നടത്താറുള്ള ഇടമാണ് ഹാര്‍ട്ഐലന്‍ഡ്.
സുരക്ഷാ കവചമണിഞ്ഞ തൊഴിലാളികള്‍ വലിയ കുഴിയില്‍ കൂട്ടമായി ശവപ്പെട്ടികള്‍ അടക്കം ചെയ്യുന്നതിന്റെ ഡ്രോണ്‍ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശവപ്പെട്ടികള്‍ അടുക്കി വെച്ചിരിക്കുന്ന കുഴിമാടത്തിലേക്ക് ഒരു ഗോവണിയുടെ സഹായത്താലാണ് ജോലിക്കാര്‍ ഇറങ്ങുന്നത്.
നിലവിലെ പ്രതിസന്ധി മറികടക്കുന്നത് വരെ താത്കാലികമായ ശവമടക്ക് രീതി അവലംബിച്ചേ മതിയാകൂ എന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡെ ബ്ലാസിയോ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അത് ഹാര്‍ട്ട് ഐലന്‍ഡ് തന്നെയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
സാധാരണയായി റിക്കേഴ്സ് ഐലന്‍ഡിലെ തടവുകാരാണ് ശവമടക്ക് ജോലികള്‍ ചെയ്യാറുള്ളത്. എന്നാല്‍ മരണ സംഖ്യ ഉയര്‍ന്നതോടെ കരാറുകാരെ ജോലി ഏല്‍പ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
യുഎസില്‍ മരണ സംഖ്യ ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിലാകാന്‍ സാധ്യതയുണ്ടെന്നാണ് കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ടാസ്ക്ഫോഴ്സ് അഭിപ്രായപ്പെട്ടത്. എന്നാല്‍ നിലവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ മരണസംഖ്യ 60,000 കടക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോവിഡ് 19 ടാസ്ക് ഫോഴ്സില്‍ അംഗമായ ഡോ. ആന്റണി ഫൗസി പറഞ്ഞു.
അസുഖ ബാധിതരായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുവോമോയും അവകാശപ്പെട്ടിരുന്നു. സാമൂഹിക അകലം പാലിക്കുന്നത് ഫലം ചെയ്യുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



