നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. ഇതിവരെ 23,644പര്‍ക്ക് ജീവന്‍ നഷ്ടമായി.

Last Updated :20 January 2024, 8:22 am IST

News Now

ന്യൂഡല്‍ഹി: കോവിഡ്19 നെ തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം 1,20,568 ആയി. അതേസമയം, ലോകത്താകെയുള്ള കോവിഡ്19 രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുത്തു. 19,36,754 കോവിഡ്19 രോഗികളാണ് ഇപ്പോള്‍ നിലവിലുള്ളത്. 4,59,015 പേര്‍ രോഗമുക്തി നേടി.

നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. 587,173 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ്19 സ്ഥിരീകരിച്ചിട്ടുള്ളത്. 23,644പര്‍ക്ക് ജീവന്‍ നഷ്ടമായി. യു.എസില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് ന്യൂയോര്‍ക്കിലാണ്. ഇതിനോടകം പതിനായിരത്തിലധികം പേര്‍ക്കാണ് കോവിഡ്19 മൂലം ന്യൂയോര്‍ക്കില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,153 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിരുടെ എണ്ണം 16,0000 ആയി.

ഇന്ത്യയിലെ കോവിഡ്19 ബാധിതരുടെ എണ്ണം 10,000 കടന്നു. നിലവില്‍ 10,363 പേര്‍ക്കാണ് രാജ്യത്ത് കോവിഡ്19 സ്ഥിരീകരിച്ചിട്ടുള്ളത്. 339 പേര്‍ മരിക്കുകയും 1,036പേര്‍ സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടി. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക്; മരണസംഖ്യ 1,20,568 ആയി